ലക്നൗ|
jibin|
Last Updated:
ചൊവ്വ, 6 നവംബര്‍ 2018 (14:53 IST)
നേട്ടങ്ങളുടെ തോഴനായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ റെക്കോര്‍ഡ് തകര്‍ക്കാനൊരുങ്ങി രോഹിത് ശര്‍മ്മ.
രാജ്യാന്തര ട്വന്റി-20യില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കോഹ്‌ലിയുടെ റെക്കോര്‍ഡാണ് ഹിറ്റ്‌മാന്റെ കൈയെത്തും ദൂരത്ത് എത്തിയിരിക്കുന്നത്. 11 റണ്‍സ് മാത്രം മതി രോഹിത്തിന് വിരാടിന്റെ നേട്ടം മറികടക്കാന്‍.
62 രാജ്യാന്തര
ട്വന്റി-20 മത്സരങ്ങളില്‍ നിന്നായി 48.88 റൺസ് ശരാശരിയിൽ 2102 റൺസാണ് കോഹ്‌ലി സ്വന്തമാക്കിയത്. 85 മൽസരങ്ങൾ കളിച്ച രോഹിത് 32.18 റൺസ് ശരാശരിയിൽ 2092 റണ്‍സാണ് ഇതുവരെ നേടിയിരിക്കുന്നത്.
വെസ്‌റ്റ് ഇന്‍ഡീസിനെതിരെ ഇന്ന് നടക്കുന്ന രണ്ടാം ട്വന്റി-20 മത്സരത്തില്‍ രോഹിത് ഇന്ത്യന്‍ ക്യാപ്‌റ്റന്റെ നേട്ടം മറികടക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത കോഹ്‌ലി ഐ സി സി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍
രോഹിത് ശര്‍മ്മ 871 പോയിന്റോടെ രണ്ടാം സ്ഥാനത്തുണ്ട്. കോഹ്‌ലിയേക്കാള്‍ 28 പോയിന്‍റ് മാത്രം പിന്നിലാണ് ഹിറ്റ്മാന്‍. വരാന്‍ പോകുന്ന പരമ്പരകളില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ രോഹിത് വിരാടിന് അടുത്തെത്തും.