Rohit Sharma: അദ്ദേഹം ടെന്‍ഷനിലാണെന്ന് തോന്നുന്നു, ഒരു ബ്രേക്ക് എടുക്കട്ടെ; രോഹിത് ഐപിഎല്ലില്‍ നിന്ന് മാറിനില്‍ക്കണമെന്ന് സുനില്‍ ഗവാസ്‌കര്‍

അതുകൊണ്ട് ഐപിഎല്ലില്‍ നിന്ന് മാറിനില്‍ക്കുകയാണ് രോഹിത് ഇപ്പോള്‍ ചെയ്യേണ്ടതെന്ന് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു

രേണുക വേണു| Last Modified ബുധന്‍, 26 ഏപ്രില്‍ 2023 (11:15 IST)

Rohit Sharma: മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ ഐപിഎല്ലില്‍ നിന്ന് ഒരു ഇടവേളയെടുക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനെ കുറിച്ചുള്ള തിരക്കിലും ടെന്‍ഷനിലുമാണ് രോഹിത് ഇപ്പോള്‍. അതുകൊണ്ട് ഐപിഎല്ലില്‍ നിന്ന് മാറിനില്‍ക്കുകയാണ് രോഹിത് ഇപ്പോള്‍ ചെയ്യേണ്ടതെന്ന് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

' രോഹിത് ഐപിഎല്ലില്‍ നിന്ന് ഒരു ഇടവേളയെടുക്കുകയാണ് നല്ലത്. അപ്പോള്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് വേണ്ടി സ്വയം ഒരുങ്ങാന്‍ അദ്ദേഹത്തിനു സാധിക്കും. ഐപിഎല്ലില്‍ നിന്ന് ഒരു ഇടവേളയെടുത്ത് പിന്നീട് അവസാന ഏതാനും മത്സരങ്ങള്‍ കളിക്കാന്‍ രോഹിത്തിന് എത്താം. അദ്ദേഹത്തിനു സ്വയമൊന്ന് ഫ്രഷ് ആകാന്‍ അവസരം ലഭിക്കും,'

' രോഹിത് ഇപ്പോള്‍ വളരെ തിരക്കിലും ടെന്‍ഷനിലുമാണ് കാണുന്നത്. ഒരുപക്ഷേ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനെ കുറിച്ചാകും അദ്ദേഹം ആലോചിക്കുന്നത്. തീര്‍ച്ചയായും അദ്ദേഹത്തിനു ഒരു ബ്രേക്ക് ആവശ്യമാണ്. ഐപിഎല്ലില്‍ നിന്ന് ഇപ്പോള്‍ ഒരു ഇടവേളയെടുത്ത് അവസാന മൂന്നോ നാലോ മത്സരത്തില്‍ തിരിച്ചുവന്ന് കളിക്കുക. അപ്പോള്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള താളത്തിലേക്ക് തിരിച്ചെത്താന്‍ അദ്ദേഹത്തിനു സാധിക്കും,' സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :