Hardik Pandya: അടുത്ത ക്യാപ്റ്റനാണെന്നാണ് പറച്ചില്‍, ഈ പോക്ക് ആണെങ്കില്‍ പ്ലേയിങ് ഇലവനില്‍ പോലും കാണില്ല; ഹാര്‍ദിക് പാണ്ഡ്യക്ക് വിമര്‍ശനം

മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ മൂന്നാമനായി ക്രീസിലെത്തിയ ഹാര്‍ദിക് 14 പന്തില്‍ 13 റണ്‍സ് മാത്രമാണ് നേടിയത്

രേണുക വേണു| Last Modified ബുധന്‍, 26 ഏപ്രില്‍ 2023 (10:53 IST)

Hardik Pandya:
ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെ വിമര്‍ശിച്ച് ആരാധകര്‍. ബാറ്റിങ്ങിലെ മോശം ഫോമാണ് താരത്തിനു വിനയായിരിക്കുന്നത്. ട്വന്റി 20 ഫോര്‍മാറ്റില്‍ അടുത്ത ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് ആയിരിക്കുമെന്നാണ് ബിസിസിഐ അടക്കം സൂചന നല്‍കുന്നത്. എന്നാല്‍ ഈ രീതിയില്‍ ആണ് പോക്കെങ്കില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ പോലും ഹാര്‍ദിക്കിനെ കാണില്ലെന്ന് ആരാധകര്‍ പറയുന്നു. ഈ ഐപിഎല്‍ സീസണില്‍ വളരെ മോശം ഫോമിലാണ് ഹാര്‍ദിക്കിന്റെ ബാറ്റിങ്. റണ്‍സ് കണ്ടെത്താന്‍ ഹാര്‍ദിക് കഷ്ടപ്പെടുന്ന കാഴ്ചയാണ് മിക്ക മത്സരങ്ങളിലും കാണുന്നത്.

മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ മൂന്നാമനായി ക്രീസിലെത്തിയ ഹാര്‍ദിക് 14 പന്തില്‍ 13 റണ്‍സ് മാത്രമാണ് നേടിയത്. 92.86 മാത്രമാണ് സ്‌ട്രൈക്ക് റേറ്റ്. ഈ സീസണില്‍ ഇതുവരെ ആറ് മത്സരങ്ങളില്‍ നിന്ന് 128 റണ്‍സ് മാത്രമാണ് ഹാര്‍ദിക്കിന്റെ സമ്പാദ്യം. ശരാശരി വെറും 21.33, സ്‌ട്രൈക് റേറ്റ് 117.43. ബൗണ്ടറികള്‍ നേടാന്‍ ഹാര്‍ദിക് പ്രയാസപ്പെടുന്ന കാഴ്ചയാണ് മിക്ക മത്സരങ്ങളിലും കാണുന്നത്. ഏതാനും കളികളില്‍ സിംഗിള്‍ ഡിജിറ്റിന് ഹാര്‍ദിക് പുറത്താകുകയും ചെയ്തു.

ഐപിഎല്ലിന് മുന്‍പും ഹാര്‍ദിക്കിന്റെ ബാറ്റിങ് വളരെ മോശമായിരുന്നു. ഇന്ത്യക്ക് വേണ്ടി കളിച്ച അവസാന ഇന്നിങ്‌സുകളിലും ഹാര്‍ദിക് ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയിരുന്നു. ഈ നിലയ്ക്കാണ് പോക്കെങ്കില്‍ ക്യാപ്റ്റന്‍സി പോയിട്ട് പ്ലേയിങ് ഇലവനില്‍ പോലും താരത്തിനു സ്ഥാനം ലഭിക്കില്ലെന്നാണ് ആരാധകര്‍ പറയുന്നത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :