ചാംപ്യന്‍സ് ട്രോഫിയില്‍ രോഹിത് തന്നെ നയിക്കും, കോലിയും തുടരും

ഏകദിനത്തിലും ടെസ്റ്റിലും രോഹിത് നായകസ്ഥാനത്ത് തുടരാനാണ് സാധ്യത

Virat Kohli and Rohit Sharma
Virat Kohli and Rohit Sharma
രേണുക വേണു| Last Modified തിങ്കള്‍, 1 ജൂലൈ 2024 (12:45 IST)

ട്വന്റി 20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ച രോഹിത് ശര്‍മയും വിരാട് കോലിയും 2025 ല്‍ നടക്കാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫി കളിക്കും. ഇത്തവണ ഏകദിന ഫോര്‍മാറ്റിലാണ് ചാംപ്യന്‍സ് ട്രോഫി നടക്കുക. ചാംപ്യന്‍സ് ട്രോഫിക്ക് ശേഷമായിരിക്കും കോലിയും രോഹിത്തും ഏകദിന ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുക. മുതിര്‍ന്ന താരങ്ങള്‍ ഏകദിനത്തിലും ടെസ്റ്റിലും തുടരുമെന്ന സൂചനയാണ് ബിസിസിഐ സെക്രട്ടറി ജയ് ഷായും നല്‍കുന്നത്.

' ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പും ചാംപ്യന്‍സ് ട്രോഫിയും വിജയിക്കുകയാണ് ഇനി ഇന്ത്യയുടെ ലക്ഷ്യം. മുതിര്‍ന്ന താരങ്ങള്‍ ടീമില്‍ തുടരും. 2025 ല്‍ നടക്കാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫി ഏകദിന ഫോര്‍മാറ്റില്‍ ആയിരിക്കും,' ജയ് ഷാ പറഞ്ഞു.

ഏകദിനത്തിലും ടെസ്റ്റിലും രോഹിത് നായകസ്ഥാനത്ത് തുടരാനാണ് സാധ്യത. വിരാട് കോലിയും ടീമില്‍ ഉണ്ടാകും. ഇരുവര്‍ക്കുമൊപ്പം യുവതാരങ്ങളെ അണിനിരത്തി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പും ചാംപ്യന്‍സ് ട്രോഫിയും കളിക്കാനാണ് ഇന്ത്യയുടെ പദ്ധതി. ട്വന്റി 20 ഫോര്‍മാറ്റില്‍ ഹാര്‍ദിക് പാണ്ഡ്യ സ്ഥിരം നായകനാകും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :