ആ അസാധാരണ നിൽപ്പിന് പിന്നിൽ ഒരു കാരണമുണ്ട്, വെളിപ്പെടുത്തലുമായി സ്റ്റീവ് സ്മിത്ത്

അഭിറാം മനോഹർ| Last Modified ബുധന്‍, 8 ഏപ്രില്‍ 2020 (13:13 IST)
മറ്റുള്ള ക്രിക്കറ്റ് താരങ്ങളിൽ നിന്ന് സ്റ്റീവ് സ്മിത്തിനെ വേറിട്ട് നിർത്തുന്ന ഒരു ഘടകമാണ് അദ്ദേഹത്തിന്റെ ക്രീസിലെ നിൽക്കുന്ന പൊസിഷൻ. ഒരു പ്രത്യേക രീതിയിലാണ് ക്രീസിൽ സ്മിത്തിന്റെ നിൽപ്പ്. ശാസ്ത്രീയമല്ലാത്ത ഈ നിൽപ്പ് പലപ്പോഴും ക്രിക്കറ്റ് ലോകത്ത് ചർച്ചയര്യിട്ടുണ്ട്. എന്നാൽ ആ നിൽപ്പിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സ്റ്റീവ് സ്മിത്ത് ഇപ്പോൾ.

പന്തെറിയുന്നത് ആരാണ്, വിക്കറ്റിന്റെ സ്വഭാവം എന്താണ്, എങ്ങനെ റണ്‍സ് നേടാം എന്നിവയൊക്കെ പരിഗണിച്ചാണ് എങ്ങനെ ക്രീസിൽ നിൽക്കണമെന്ന് തീരുമാനിക്കുന്നത്.സാധാരണ രീതിയില്‍ ബാറ്റ് ചെയ്യുമ്പോള്‍ ബാക്ക്ഫൂട്ട് ഓഫ് സ്റ്റംപിന് നേരെയാണ് ഉറപ്പിക്കാറുള്ളത്. എന്നാൽ ചില സമയങ്ങളിൽ ഓഫ്‌സ്റ്റമ്പിന് പുറത്തുവെച്ചും കളിക്കും .വിക്കറ്റ് തെറിക്കാതിരിക്കാന്‍ ആദ്യകാലത്ത് പയറ്റിയ അടവാണിത്.കാരണം എന്റെ കാഴ്ച്ചക്ക് അപ്പുറം പോകുന്ന പന്തുകൾ സ്റ്റമ്പിലേക്ക് വരുന്നില്ലെന്ന് എനിക്ക് ഉറപ്പിക്കാൻ സാധിക്കും. ചിലപ്പോളെല്ലാം ഇത്തരത്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയിട്ടുണ്ട്.എന്നാൽ അതൊരു വലിയ പിഴവായി തോന്നിയിട്ടില്ലെന്നും സ്മിത് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :