സച്ചിനെയും മറികടന്ന് കോലിയുടെ കുതിപ്പ്, 25,000 അന്താരാഷ്ട്ര റൺസ് പിന്നിട്ട് താരം

അഭിറാം മനോഹർ| Last Modified ഞായര്‍, 19 ഫെബ്രുവരി 2023 (16:58 IST)
രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും വേഗതയിൽ 25,000 റൺസ് പൂർത്തിയാക്കുന്ന ക്രിക്കറ്ററായി വിരാട് കോലി. ഓസീസിനെതിരായ ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിനിടെയാണ് ചരിത്രനേട്ടം. 549 ഇന്നിങ്ങ്സുകളിൽ നിന്നാണ് കോലി 25,000 റൺസ് പിന്നിട്ടത്.

31,313 പന്തുകളിൽ നിന്നാണ് കോലിയുടെ നേട്ടം. 577 ഇന്നിങ്ങ്സുകളിൽ നിന്നായിരുന്നു ഇതിഹാസതാരം സച്ചിൻ ടെൻഡുൽക്കർ 25,000 അന്താരാഷ്ട്ര റൺസുകൾ പൂർത്തിയാക്കിയത്.588 ഇന്നിങ്ങ്സുകളിൽ നിന്നും നേട്ടം സ്വന്തമാക്കിയ ഓസീസ് മുൻ നായകൻ റിക്കി പോണ്ടിംഗാണ് പട്ടികയിൽ മൂന്നാമതുള്ളത്.

ഏകദിനത്തിൽ 11000+, ടെസ്റ്റിൽ 8131 ടി20യിൽ 4008 റൺസ് എന്നിവ ചേർന്നതാണ് കോലി നേടിയ 25,000 അന്താരാഷ്ട്ര റൺസ്. അതേസമയം രണ്ടാം ടെസ്റ്റ് മത്സരവും വിജയിച്ച ഇന്ത്യ ഇത്തവണ ബോർഡർ ഗവാസ്കർ ട്രോഫി നിലനിർത്തി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :