രേണുക വേണു|
Last Modified ശനി, 18 ഫെബ്രുവരി 2023 (10:40 IST)
India vs Australia 2nd Test Scorecard:
ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ കൊടുങ്കാറ്റാകുമോ നഥാന്‍ ലിന്‍? ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 263 ന് മറുപടി നല്‍കാന്‍ ഇറങ്ങിയ ഇന്ത്യക്ക് അടിതെറ്റുന്നു. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 21 ഓവറില്‍ 55 റണ്‍സിന് ഇന്ത്യയുടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. 21-0 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് 34 റണ്‍സിനിടെയാണ് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായത്.
രോഹിത് ശര്‍മ (32), കെ.എല്‍.രാഹുല്‍ (17), ചേതേശ്വര്‍ പുജാര (പൂജ്യം) എന്നിവരാണ് പുറത്തായത്. മൂന്ന് പേരെയും കൂടാരം കയറ്റിയത് ലിന്‍ ആണ്. രാഹുലും പുജാരയും എല്‍ബിഡബ്‌ള്യുവിന് മുന്നില്‍ കുടുങ്ങിയപ്പോള്‍ രോഹിത് ബൗള്‍ഡ് ആയി. വിരാട് കോലിയും ശ്രേയസ് അയ്യരുമാണ് ഇപ്പോള്‍ ക്രീസില്‍.