ബിസിസിഐ പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും ഗാംഗുലി പുറത്തേക്ക് : റോജർ ബിന്നി പുതിയ പ്രസിഡൻ്റാകും

അഭിറാം മനോഹർ| Last Modified ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (18:55 IST)
പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി പുറത്തേക്ക്. മുൻ ഇന്ത്യൻ താരം റോജർ ബിന്നിയാകും ഗാംഗുലിക്ക് പകരം പുതിയ പ്രസിഡൻ്റ്. ജയ് ഷാ ബിസിസിഐ സെക്രട്ടറിയായി തുടരുമ്പോൾ രാജീവ് ശുക്ല വൈസ് പ്രസിഡൻ്റാകും.

ബിന്നിയും ജയ്ഷായും യഥാക്രമം പ്രസിഡന്‍റ്, സെക്രട്ടറി സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. രണ്ടാമൂഴത്തിനില്ലെന്ന് ഗാംഗുലിയും വ്യക്തമാക്കിയതോടെയാണ് ബിസിസിഐ പ്രസിഡൻ്റ് സ്ഥാനത്തേക്ക് റോജർ ബിന്നിക്ക് അവസരമൊരുങ്ങിയത്. ഈ മാസം 18ന് നടക്കുന്ന ബിസിസിഐ വാർഷിക ജനറൽ ബോഡി യോഗത്തിൽ ബിന്നിയെ പ്രസിഡൻ്റായി ഔദ്യോഗികമായി തെരെഞ്ഞെടുക്കും.

1983ലെ ലോകകപ്പ് ഹീറോയായ റോജർ ബിന്നി 27 ടെസ്റ്റില്‍ കളിച്ചിട്ടുള്ള ബിന്നി 47
വിക്കറ്റെടുത്തിട്ടുണ്ട്. 72 ഏകദിനങ്ങലില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞ ബിന്നി 1983ലെ ഏകദിന ലോകകപ്പില്‍ എട്ട് മത്സരങ്ങളില്‍ 18 വിക്കറ്റാണ് താരം വീഴ്ത്തിയത്. മുൻ ഇന്ത്യൻ താരം സ്റ്റുവർട്ട് ബിന്നി മകനാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :