രേണുക വേണു|
Last Modified ചൊവ്വ, 18 ഒക്ടോബര് 2022 (15:41 IST)
ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം റോജര്‍ ബിന്നി ബിസിസിഐയുടെ പുതിയ അധ്യക്ഷന്‍. സൗരവ് ഗാംഗുലിയുടെ പിന്‍ഗാമിയായിട്ടാണ് റോജര്‍ ബിന്നി എത്തുന്നത്. ബിസിസിഐയുടെ 36-ാം പ്രസിഡന്റായാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തത്. ജയ് ഷാ സെക്രട്ടറിയായി തുടരും. ട്രഷററായി ആശിഷ് ഷെലാര്‍, വൈസ് പ്രസിഡന്റായി രാജീവ് ശുക്ല, ജോയിന്റ് സെക്രട്ടറിയായി ദേവ്ജിത്ത് സൈക്കിയ എന്നിവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
67 കാരനായ ബിന്നി ഇന്ത്യക്ക് വേണ്ടി 27 ടെസ്റ്റും 72 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 1983 ല്‍ ഇന്ത്യ ആദ്യമായി ഏകദിന ലോകകപ്പ് നേടിയപ്പോള്‍ ആ ടീമില്‍ അംഗമായിരുന്നു.