ടി20 ലോകകപ്പ്: ബുമ്രയ്ക്ക് ഏറ്റവും ഉചിതനായ പകരക്കാരൻ ഷമി തന്നെയെന്ന് സച്ചിൻ

അഭിറാം മനോഹർ| Last Modified ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (12:37 IST)
ടി20 ലോകകപ്പിൽ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയുടെ പരിക്ക് ഇന്ത്യൻ സാധ്യതകളെ വലിയ രീതിയിലാണ് ബാധിച്ചത്. അടുത്തിടെ ബുമ്ര ഇല്ലാതെ കളിക്കാനിറങ്ങിയ മത്സരങ്ങളിൽ ഡെത്ത് ഓവറുകളിൽ ദയനീയമായ പ്രകടനമാണ് ടീം ഇന്ത്യ കാഴ്ചവെച്ചത്. ബുമ്രയ്ക്ക് പകരക്കാരനാകുമെന്ന് കരുതിയ ദീപക് ചാഹറിന് പരിക്കേറ്റതും ടീമിനെ തളർത്തിയിരുന്നു.

എന്നാൽ ഓസീസിനെതിരായ വാം അപ്പ് മാച്ചിലെ വിസ്മയ ബൗളിങ്ങുമായി ഇന്ത്യൻ പ്രതീക്ഷകളെ മുഹമ്മദ് ഷമി വീണ്ടെടൂത്തുമെന്നാണ് മാസ്റ്റർ ബ്ലാസ്റ്റർ ടെൻഡുൽക്കർ പറയുന്നത്. ലോകകപ്പിൽ ബുമ്രയ്ക്ക് പകരക്കാരനാകാൻ ഷമിക്ക് സാധിക്കുമെന്ന് സച്ചിൻ പറയുന്നു. ഷമി മികച്ചപേസറാണ്. ഏറെ കാലമായി ഇന്ത്യയ്ക്ക് വേണ്ടികളിക്കുന്നു. വമ്പൻ മത്സരങ്ങൾ കളിച്ച പരിചയമുണ്ട്.ബുമ്രയുടെ അസാന്നിധ്യം പരിഹരിക്കാൻ ഷമിക്കാകും എന്നാണ് പ്രതീക്ഷ. സച്ചിൻ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :