അടി വാങ്ങി ചെണ്ടയാകുന്ന ഹര്‍ഷല്‍ പട്ടേല്‍ വേണ്ട, ഭേദം ഷമി തന്നെ; ഇന്ത്യയുടെ പ്ലാന്‍ ഇങ്ങനെ

രേണുക വേണു| Last Modified ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (11:27 IST)

ട്വന്റി 20 ലോകകപ്പില്‍ വ്യക്തമായ പദ്ധതികളുമായി ഇന്ത്യ. പേസ് നിരയില്‍ ഹര്‍ഷല്‍ പട്ടേലിന് സ്ഥാനമുണ്ടാകില്ല. തുടര്‍ച്ചയായി ഉയര്‍ന്ന ഇക്കോണമിയില്‍ പന്തെറിയുന്നതിനാലാണ് ഹര്‍ഷല്‍ പട്ടേലിനെ ഒഴിവാക്കുന്നത്. സമീപകാലത്ത് എല്ലാ കളികളിലും ഹര്‍ഷല്‍ വലിയ രീതിയില്‍ റണ്‍സ് വിട്ടുകൊടുക്കുന്നുണ്ട്. ബാറ്റര്‍മാര്‍ അതിവേഗം മനസ്സിലാക്കുന്ന പന്തുകളാണ് ഹര്‍ഷല്‍ എറിയുന്നത്. ഈ സാഹചര്യത്തിലാണ് താരത്തെ പുറത്തിരുത്തി പ്ലേയിങ് ഇലവന്‍ തീരുമാനിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരാകുന്നത്.

മൂന്ന് പേസര്‍മാരായിരിക്കും ടീമില്‍ ഉണ്ടാകുക. അര്‍ഷ്ദീപ് സിങ്, ബുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി. അക്ഷര്‍ പട്ടേലും രവിചന്ദ്രന്‍ അശ്വിനുമായിരിക്കും സ്പിന്നര്‍മാര്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :