Rishabh Pant: ഏകദിന ലോകകപ്പിന് റിഷഭ് പന്ത് ഇല്ല ! പകരക്കാരായി ഈ രണ്ട് താരങ്ങള്‍

റിഷഭ് പന്തിന്റെ തിരിച്ചുവരവ് വൈകുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

രേണുക വേണു| Last Modified ശനി, 15 ജൂലൈ 2023 (10:41 IST)

Rishabh Pant: ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ റിഷഭ് പന്ത് കളിക്കില്ല. കഴിഞ്ഞ ഡിസംബറില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ റിഷഭ് പന്ത് ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. വോക്കിങ് സ്റ്റിക്കിന്റെ സഹായമില്ലാതെ പന്തിന് അധിക ദൂരം നടക്കാന്‍ ഇപ്പോഴും സാധിക്കില്ല. മുട്ടുകള്‍ മടക്കാനും താരത്തിന് ബുദ്ധിമുട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഏകദിന ലോകകപ്പിന് മുന്‍പ് പന്ത് ഫിറ്റ്‌നെസ് തെളിയിച്ച് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താന്‍ യാതൊരു സാധ്യതകളുമില്ല.

റിഷഭ് പന്തിന്റെ തിരിച്ചുവരവ് വൈകുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇടംകയ്യന്‍ ബാറ്റര്‍ കൂടിയായതിനാല്‍ റിഷഭ് പന്തിന്റെ അസാന്നിധ്യം ഇന്ത്യയിലെ പിച്ചുകളില്‍ ഏറെ നിര്‍ണായകമായിരുന്നു. റിഷഭ് പന്ത് ഉണ്ടാകില്ലെന്ന് ഉറപ്പായതോടെ പകരക്കാരെ കണ്ടെത്താന്‍ ബിസിസിഐ ആലോചനകള്‍ തുടങ്ങി.

റിഷഭ് പന്തിന് പകരം മലയാളി താരം സഞ്ജു സാംസണ്‍, ഇടംകയ്യന്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ എന്നിവരെയാണ് ബിസിസിഐ പരിഗണിക്കുന്നത്. ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ഇരുവരെയും പരിഗണിക്കാതിരുന്നത് അതുകൊണ്ടാണ്. ലോകകപ്പിന് ഒപ്പം തന്നെയാണ് ചൈനയില്‍ ഏഷ്യന്‍ ഗെയിംസും നടക്കുന്നത്. ഏഷ്യന്‍ ഗെയിംസിന് രണ്ടാം നിര ടീമിനെയാണ് ഇന്ത്യ അയക്കുക. ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഡില്‍ സ്ഥാനം പിടിച്ചവര്‍ക്ക് ഏകദിന ലോകകപ്പ് കളിക്കാന്‍ സാധിക്കില്ല. സഞ്ജുവും ഇഷാനും ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഡില്‍ ഇല്ലാത്തതിനാല്‍ റിഷഭ് പന്തിന്റെ പകരക്കാരായി ഇരുവരേയും ഏകദിന ലോകകപ്പില്‍ പരിഗണിക്കുമെന്ന് ഉറപ്പായി. കെ.എല്‍.രാഹുല്‍ ആയിരിക്കും മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :