India vs West Indies 1st Test Score card: എല്ലാം വളരെ പെട്ടന്നായിരുന്നു...! വിന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിങ്‌സ് ജയം; അശ്വിന് 12 വിക്കറ്റ്

യഷസ്വി ജയ്‌സ്വാളിന്റെയും രോഹിത് ശര്‍മയുടെയും സെഞ്ചുറി കരുത്തിലാണ് ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ നേടിയത്

രേണുക വേണു| Last Modified ശനി, 15 ജൂലൈ 2023 (08:05 IST)

India vs West Indeis 1st Test Score card: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സിനും 141 റണ്‍സിനും ജയിച്ചു. ഒന്നാം ഇന്നിങ്‌സില്‍ 271 റണ്‍സിന്റെ ലീഡ് ഇന്ത്യ സ്വന്തമാക്കിയിരുന്നു. വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഇന്നിങ്‌സില്‍ 130 റണ്‍സിന് ഓള്‍ഔട്ടായി. വെസ്റ്റ് ഇന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ രണ്ടാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റുകള്‍ സ്വന്തമാക്കി. രണ്ട് ഇന്നിങ്‌സിലുമായി 12 വിക്കറ്റുകളാണ് അശ്വിന്‍ വീഴ്ത്തിയത്.

44 പന്തില്‍ 28 റണ്‍സ് നേടിയ അലിക്ക് അതനാസെയാണ് രണ്ടാം ഇന്നിങ്‌സില്‍ വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ജേസണ്‍ ഹോള്‍ഡര്‍ 20 റണ്‍സുമായി പുറത്താകാതെ നിന്നു.

സ്‌കോര്‍ ബോര്‍ഡ്

വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഇന്നിങ്‌സ് 150 ന് ഓള്‍ഔട്ട്

ഇന്ത്യ ഒന്നാം ഇന്നിങ്‌സ് 421-5 ഡിക്ലയര്‍

ഇന്ത്യക്ക് 271 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്

വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഇന്നിങ്‌സ് 130 ന് ഓള്‍ഔട്ട്

യഷസ്വി ജയ്‌സ്വാളിന്റെയും രോഹിത് ശര്‍മയുടെയും സെഞ്ചുറി കരുത്തിലാണ് ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ നേടിയത്. ജയ്‌സ്വാള്‍ 387 പന്തില്‍ നിന്ന് 171 റണ്‍സ് നേടി കളിയിലെ താരമായി. രോഹിത് ശര്‍മ 221 പന്തില്‍ നിന്ന് 103 റണ്‍സ് നേടി. വിരാട് കോലി അര്‍ധ സെഞ്ചുറി (182 പന്തില്‍ 76) സ്വന്തമാക്കി.

രണ്ട് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയില്‍ ഉള്ളത്. 1-0 ത്തിന് ഇന്ത്യ ഇപ്പോള്‍ ലീഡ് ചെയ്യുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :