Shikhar Dhawan: ധവാന്റെ കാര്യത്തില്‍ തീരുമാനമായി, ഇന്ത്യക്ക് വേണ്ടി ഒരു ഫോര്‍മാറ്റിലും ഇനി കളിക്കില്ല

ഋതുരാജ് ഗെയ്ക്വാദിനെയാണ് ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിന്റെ നായകനായി പ്രഖ്യാപിച്ചിരിക്കുന്നത്

രേണുക വേണു| Last Modified ശനി, 15 ജൂലൈ 2023 (08:45 IST)

Shikhar Dhawan: ശിഖര്‍ ധവാന് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി അവസരം ലഭിക്കില്ലെന്ന് വ്യക്തമാക്കി ബിസിസിഐ. ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചത് ധവാന്റെ ഭാവിയെ കുറിച്ചുള്ള കൃത്യമായ സൂചനയാണ് നല്‍കുന്നത്. ഏഷ്യന്‍ ഗെയിംസിനുള്ള ടീമിലും ബിസിസിഐ ധവാനെ ഉള്‍പ്പെടുത്തിയിട്ടില്ല. ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിക്കാന്‍ ശിഖര്‍ ധവാനെ നിയോഗിക്കുമെന്നാണ് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്. എന്നാല്‍ ഈ തീരുമാനത്തില്‍ നിന്ന് ബിസിസിഐ പിന്നീട് പിന്മാറുകയായിരുന്നു.

ഋതുരാജ് ഗെയ്ക്വാദിനെയാണ് ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിന്റെ നായകനായി പ്രഖ്യാപിച്ചിരിക്കുന്നത്. ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലും ധവാന്‍ ഇല്ല. ഐപിഎല്ലില്‍ മികവ് തെളിയിച്ച യുവതാരങ്ങള്‍ക്ക് ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ബിസിസിഐ അവസരം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ തലമുറ മാറ്റം നടപ്പിലാക്കുന്നതിന്റെ സൂചനയാണ് ഏഷ്യന്‍ ഗെയിംസിനുള്ള ടീം പ്രഖ്യാപിച്ചു കൊണ്ട് ബിസിസിഐ നല്‍കുന്നത്. ശിഖര്‍ ധവാനെ ഒരു ഫോര്‍മാറ്റിലും ബിസിസിഐ ഇനി പരിഗണിക്കില്ല.

ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീം: ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), യഷസ്വി ജയ്സ്വാള്‍, രാഹുല്‍ ത്രിപതി, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, രവി ബിഷ്ണോയ്, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, ശിവം മാവി, ശിവം ദുബെ, പ്രഭ്സിമ്രാന്‍ സിങ്

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: യാഷ് താക്കൂര്‍, സായ് കിഷോര്‍, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, സായ് സുദര്‍ശന്‍







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :