ട്രയൽസിൽ പങ്കെടുത്തപ്പോൾ മൂന്ന് തവണയും തഴഞ്ഞു, ഡൽഹി ക്യാപ്പിറ്റൽസിനെതിരെ പ്രതികാരം വീട്ടി ബദോനി

അഭിറാം മനോഹർ| Last Modified വെള്ളി, 8 ഏപ്രില്‍ 2022 (13:52 IST)
ഈ ഐപിഎല്ലിലെ കണ്ടെത്തൽ എന്ന് വിശേഷിപ്പിക്കുന്ന താരമാണ് ലഖ്‌നൗ സൂപ്പർ കിങ്‌സിന്റെ ആയുഷ് ബദോനി. 24 കാരനായ ബദോനി ഐപിഎല്ലിൽ ഇതുവരെ കളിച്ച മത്സരങ്ങളിലെല്ലാം മികച്ച പ്രകടനമാണ് ടീമിനായി കാഴ്‌ച്ചവെച്ചത്. ഇന്നലെ ഡൽഹി ക്യാപ്പിറ്റൽസിനെതിരെയും മികച്ച പ്രകടനമായിരുന്നു താരം പുറത്തെടുത്തത്.

ഡൽഹി ടീമിലെത്താനായി 3 തവണ ആയുഷ് ബദോനി ട്രയൽസിൽ പങ്കെടുത്തിരുന്നു എന്നതാണ് ഇതിൽ രസകരമായ കാര്യം. 3 ട്രയൽസിലും മികച്ച പ്രകടനം നടത്തിയെങ്കിലും താരത്തെ ഡൽഹി തഴയുകയയിരുന്നു.അരങ്ങേറ്റ മത്സരത്തില്‍ അര്‍ധസെഞ്ച്വറിയുമായാണ് ഐപിഎല്ലിൽ ബദോനി തന്റെ വരവറിയിച്ചത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് നേടിയത്. 61 റണ്‍സെടുത്ത പൃഥ്വി ഷായാണ് ഡൽഹിയുടെ ടോപ്‌സ്കോറർ. മറുപടി ബാറ്റിംഗില്‍ ലഖ്‌നൗ 19.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
52 പന്തില്‍ 80 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കാണ് വിജയം എളുപ്പമാക്കിയത്. കെ എല്‍ രാഹുല്‍ (24), എവിന്‍ ലൂയിസ് (5), ദീപക് ഹൂഡ (11) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ക്രൂനാല്‍ പാണ്ഡ്യ (19) പുറത്താവാതെ നിന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :