സഹോദരങ്ങൾ തമ്മിൽ വഴക്കുണ്ടാകുന്നത് സ്വാഭാവികം, ക്രുണാലിനെ പറ്റി ഹൂഡ

അഭിറാം മനോഹർ| Last Modified വ്യാഴം, 7 ഏപ്രില്‍ 2022 (18:02 IST)
ഇക്കുറി ലേലത്തിനിടെ സമൂഹമാധ്യമങ്ങളിൽ പ്രധാനചർച്ചയായതിൽ ഒന്നായിരുന്നു ക്രുണാൽ പാണ്ഡ്യയും ദീപക് ഹൂഡയും ഒരേ ടീമിൽ ഒന്നിച്ച് കളിക്കും എന്നത്. ആഭ്യന്തര ക്രിക്കറ്റിൽ ബറോഡയ്ക്കായി കളിക്കവെ ഇരു താരങ്ങളും കൊമ്പുകോർത്തതും ഹൂഡ ടീം വിട്ടുപോയതും വലിയ വിവാദമായിരുന്നു.

കഴിഞ്ഞ വർഷം സെയ്‌ദ് മുഷ്‌താഖ് അലി ട്രോഫിക്കിടെയായിരുന്നു ബറോഡ ക്യാമ്പിൽ ഇരു താരങ്ങളും കൊമ്പുകോർത്തത്. തുടർന്ന് ടീം വിട്ടുപോയ ഹൂഡ രാജസ്ഥാന് വേണ്ടിയാണ് ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചത്. ഇരു താരങ്ങളും ലഖ്‌നൗവിലേക്ക് എത്തിയപ്പോൾ സമൂഹമാധ്യമങ്ങൾ ട്രോളുകളിലൂടെ അത് ആഘോഷമാക്കുകയും ചെയ്‌തിരുന്നു.

ഇപ്പോഴിതാ ക്രുണാൽ തനിക്ക് സഹോദരനെ പോലെയെന്നാണ് ദീപക് ഹൂഡ അഭിപ്രായപ്പെട്ടിരിക്കുന്നത്. സഹോദരങ്ങൾ തമ്മിൽ വഴക്കടിക്കുന്നത് സ്വാഭാവികമാണ്. ഇപ്പോൾ ലഖ്‌നൗവിന് വേണ്ടി മത്സരങ്ങൾ വിജയിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. കഴിഞ്ഞതെല്ലാം കഴിഞ്ഞു. ഞങ്ങളിപ്പോൾ ഒരു ടീമിലാണ്. അതിനാൽ ഞങ്ങളുടെ ലക്ഷ്യവും ഒന്ന് തന്നെ. ദീപക് ഹൂഡ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :