'ഫോര്‍മാറ്റ് ഏതായാലും പന്ത് പന്ത് തന്നെ'; ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി 'ഭാവിതാരം'

രേണുക വേണു| Last Modified വെള്ളി, 25 നവം‌ബര്‍ 2022 (10:28 IST)

റിഷഭ് പന്തിനെ ഇന്ത്യയുടെ ഭാവി താരമെന്നാണ് പലരും വിശേഷിപ്പിക്കുന്നത്. എന്നാല്‍ സമീപകാലത്ത് പന്തില്‍ നിന്ന് ഒരു നല്ല പ്രകടനം പോലും ആരാധകര്‍ക്ക് ലഭിച്ചിട്ടില്ല എന്നതാണ് വസ്തുത. മോശം ഫോമിലാണെങ്കിലും പന്തിന് തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കുന്നതിന് ഒരു കുറവുമില്ല. ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തിലും പതിവ് ആവര്‍ത്തിച്ചിരിക്കുകയാണ് പന്ത്. ചെറിയ സ്‌കോറില്‍ താരം ഒരിക്കല്‍ കൂടി പുറത്തായിരിക്കുന്നു.

നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ പന്ത് 23 പന്തില്‍ നിന്ന് ആകെ നേടിയത് വെറു 15 റണ്‍സ് മാത്രം. ലോക്കി ഫെര്‍ഗൂസന്റെ ബോളില്‍ പന്ത് ബൗള്‍ഡ് ആകുകയായിരുന്നു. ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 യിലും സഞ്ജു നിരാശപ്പെടുത്തിയിരുന്നു. തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കുന്നതല്ലാതെ പ്രകടനത്തില്‍ യാതൊരു മെച്ചവും കാണുന്നില്ലെന്നാണ് ആരാധകരുടെ കമന്റ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :