ടി20 ഫോർമാറ്റിൽ ദ്രാവിഡ് മാറി ആശിഷ് നെഹ്റ പരിശീലകനാകണം, ആവശ്യവുമായി മുൻ ഇന്ത്യൻ താരം

അഭിറാം മനോഹർ| Last Modified വ്യാഴം, 24 നവം‌ബര്‍ 2022 (15:59 IST)
ടി20 ലോകകപ്പിലെ സെമിഫൈനൽ തോൽവിക്ക് പിന്നാലെ വലിയ വിമർശനമായിരുന്നു ഇന്ത്യൻ ടീമിനെതിരെ ഉയർന്നുവന്നത്. ടീമിൽ വലിയ അഴിച്ചുപണികൾ നടത്തേണ്ടതുണ്ടെന്നും പരിശീലകൻ രാഹുൽ ദ്രാവിഡും ടീമിലെ സീനിയർ താരങ്ങൾ പലരും മാറിനിൽക്കണമെന്നും ആരാധകർ ആവശ്യപ്പെട്ടിരുന്നു.

ഇപ്പോഴിതാ ഇന്ത്യൻ ടി20 ടീമിൻ്റെ പരിശീലകസ്ഥാനത്ത് നിന്നും രാഹുൽ ദ്രാവിഡിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. ദ്രാവിഡിന് പകരം ആശിഷ് നെഹ്റയെ ഇന്ത്യ ടി20 ടീമിൻ്റെ പരിശീലകനാക്കണമെന്നാണ് ഹർഭജൻ്റെ ആവശ്യം. ദ്രാവിഡിനേക്കാൾ ടി20യിൽ മത്സരപരിചയം നെഹ്റയ്ക്കുണ്ടെന്നും മികച്ച ക്രിക്കറ്റ് ബുദ്ധിയുള്ള താരമാണ് നെഹ്റയെന്നും ഗുജറാത്ത് ടൈറ്റൻസിൽ കോച്ചെന്ന നിലയിൽ നെഹ്റയുടെ പ്രകടനം കണക്കിലെടുക്കണമെന്നും ഹർഭജൻ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :