ഇന്ത്യൻ ടീം നേരിയ പരിഭ്രാന്തിയിലാണ്, ലോകകപ്പ് മുന്നിൽ നിൽക്കെ പ്രതികരണവുമായി റിഷഭ് പന്ത്

അഭിറാം മനോഹർ| Last Modified വ്യാഴം, 18 ഓഗസ്റ്റ് 2022 (14:43 IST)
ലോകകപ്പ് മുന്നിൽ നിൽക്കെ ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന പ്രതികരണവുമായി റിഷഭ് പന്ത്. ടീം ചെറിയ പരിഭ്രാന്തിയിലാണെന്നാണ് പന്ത് പറയുന്നത്. ലോകകപ്പ് അടുത്തതിനാൽ ടീം ചെറിയ പരിഭ്രാന്തിയിലാണ്. എന്നൽ അതിനൊപ്പം തന്നെ ടീം എന്ന നിലയിൽ ഞങ്ങളുടെ 100 ശതമാനം നൽകാൻ ഞങ്ങൾ തയ്യാറാണ്. ടീം എന്ന നിലയിലും കളിക്കാരൻ എന്ന നിലയിലും 100 ശതമാനം നൽകാനാകും ശ്രമം. പന്ത് പറഞ്ഞു.

ഓസ്ട്രേലിയയിൽ ലോകകപ്പ് ഫൈനൽ കളിക്കാനാകുമെന്നാണ് ഞങ്ങൾ കരുതുന്നത്. ഓസ്ട്റേലിയയിൽ ഞങ്ങളെ പിന്തുണയ്ക്കാൻ എത്രത്തോളം ആരാധകർക്ക് എത്താനാകുമോ അത്രത്തോളം പേരും എത്തണം. ഓരോ ആരവവും വിലമതിക്കാനാവാത്തതാണ്. ജയിക്കാനാവും എന്ന വിശ്വാസം അത് ഞങ്ങൾക്ക് തരുന്നു. പന്ത് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :