സെലക്ടർമാർക്കുള്ള മുഖമടച്ചുള്ള അടി, 46 പന്തിൽ സെഞ്ചുറി അടിച്ചെടുത്ത് പൃഥ്വി ഷാ

അഭിറാം മനോഹർ| Last Modified വെള്ളി, 14 ഒക്‌ടോബര്‍ 2022 (15:53 IST)
ടി20 ക്രിക്കറ്റിലെ തൻ്റെ ആദ്യ സെഞ്ചുറി സ്വന്തമാക്കി ഇന്ത്യൻ യുവതാരം പൃഥ്വി ഷാ. സയിദ് മുഷ്താഖ് അലി ട്രോഫിയിൽ 61 പന്തിൽ നിന്നും 134 റൺസാണ് പൃഥ്വി ഷാ അടിച്ചെടുത്തത്. 46 പന്തുകൾ മാത്രമാണ് സെഞ്ചുറി നേടാൻ പൃഥ്വിയ്ക്ക് വേണ്ടിവന്നത്.

അസാമിനെതിരായ മുംബൈയുടെ മത്സരത്തിൽ 13 ഫോറും 9 സിക്സുമായാണ് പൃഥ്വിഷായുടെ സെഞ്ചുറിപ്രകടനം.
പൃഥ്വിയുടെ ബാറ്റിങ് മികവിൽ മുംബൈ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 230 റൺസ് സ്വന്തമാക്കി. 34 പന്തിൽ സെഞ്ചിറി നേടിയതോടെ സയിദ് മുഷ്താഖ് അലി ട്രോഫിയിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി എന്ന നേട്ടം പൃഥ്വിയുടെ പേരിലായി. സയിദ് മുഷ്താഖ് അലി ട്രോഫിയിലെ മറ്റൊരു മത്സരത്തിൽ ചേതേശ്വർ പുജാര 35 പന്തിൽ നിന്നും 62 റൺസ് നേടി. 27 പന്തിലായിരുന്നു പുജാരയുടെ അർധസെഞ്ചുറി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :