ഹാർദ്ദിക് പാണ്ഡ്യയുടെ ജേഴ്‌സി നമ്പറിന് പിന്നിലെ കാരണമെന്തെന്ന് ഐസിസി, ഉത്തരവുമായി ആരാധകർ

അഭിറാം മനോഹർ| Last Updated: ശനി, 23 മെയ് 2020 (14:16 IST)
അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചു തുടങ്ങിയ കാലത്ത് 228ആം നമ്പർ ജേഴ്‌സിയണിഞ്ഞായിരുന്നു ഇന്ത്യൻ ഓൾറൗണ്ടറായ കളിച്ചു തുടങ്ങിയത്. എന്തുകൊണ്ടാണ് താരം ആ നമ്പർ തിരഞ്ഞെടുത്തതെന്ന് ഒട്ടുമിക്ക ക്രിക്കറ്റ് പ്രേമികൾക്കും അറിയുമായിരുന്നില്ല. കഴിഞ്ഞ ദിവസം ഐസിസി ഹാർദ്ദിക്കിന്റെ ജേഴ്‌സിയുടെ പിന്നിലെ രഹസ്യം ക്രിക്കറ്റ് പ്രേമികളോട് ചോദിച്ചു.എന്നാൽ ക്ഷണനേരം കൊണ്ടാണ് ആരാധകർ ഇതിനുള്ള മറുപടി നൽകിയത്.

2009ൽ ബറോഡ അണ്ടർ 16 ടീമിൽ കളിച്ചിരുന്ന സമയത്ത് ഹാർദ്ദിക് മുംബൈക്കെതിരെ 228 റൺസ് നേടിയിരുന്നു. വിജയ് മർച്ചന്റ് ട്രോഫിയിലായിരുന്നു ഇത്. ഈ ഇന്നിങ്സിന്റെ ഓർമക്കാണ് ഹാർദ്ദിക് തന്റെ ജേഴ്‌സി നമ്പറായി 228 തിരഞ്ഞെടുത്തതെന്നാണ് ആരാധകരുടെ ഉത്തരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :