അന്ന് യോ-യോ ടെസ്റ്റ് ഉണ്ടായിരുന്നെങ്കിൽ 3 ഇന്ത്യൻ താരങ്ങൾ മാത്രമെ പാസ് ആവുമായിരുന്നുള്ളു- കൈഫ്

അഭിറാം മനോഹർ| Last Modified ശനി, 23 മെയ് 2020 (12:45 IST)
നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിക്കണമെങ്കിൽ ഫിറ്റ്‌നസിന് വലിയ പ്രാധാന്യമുണ്ട്. ഇന്ത്യൻ ടീമിൽ ഇടം നേടണമെങ്കിൽ ഇപ്പോൾ ഫിറ്റ്‌നസ് ടെസ്റ്റായ യോ-യോ ടെസ്റ്റിൽ വിജയിക്കേണ്ടതുണ്ട്. അല്ലാത്തവർക്ക് ടീമിൽ അവസരം ലഭിക്കില്ല. 2015ന്ശേഷം മാത്രമാണ് ഫിറ്റ്‌നസിന് പ്രാധാന്യം നൽകി ടെസ്റ്റ് കൊണ്ട് വന്നത്. ഇതോടെ കളിക്കാരുടെ ശാരീരിക ക്ഷമതയും മെച്ചപ്പെട്ടു. ഇപ്പോളിതാ തന്റെ കാലത്ത് യോ-യോ ടെസ്റ്റ് നടന്നിരുന്നുവെങ്കിൽ ആരെല്ലാമായിരിക്കും വിജയിച്ചിരിക്കുക എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ മുഹമ്മദ് കൈഫ്.

താൻ കളിച്ചുകൊണ്ടിരുന്ന കാലത്ത് യോ-യോ ഉണ്ടായിരുന്നെങ്കിൽ തനിക്ക് പുറമേ ലക്ഷിപതി ബാലാജി,യുവ്‌രാജ് സിംഗ് എന്നിവർക്ക് മാത്രമെ വിജയിക്കാനാവുമായിരുന്നുള്ളു എന്നാണ് കൈഫ് പറയുന്നത്.അന്ന് ടീമിൽ ഉണ്ടായിരുന്ന മറ്റൊരു താരവും റ്റെസ്റ്റിൽ പാസവുമായിരുന്നെന്ന് തോന്നുന്നില്ലെന്നും കൈഫ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :