അനുബന്ധ വാര്‍ത്തകള്‍
- ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ടെസ്റ്റ് പ്ലെയർ, കോലിയെ വാനോളം പുകഴ്ത്തി ജെയിംസ് ആൻഡേഴ്സൺ
- ഐസിസി ടെസ്റ്റ് റാങ്കിംഗ് ജയ്സ്വാളിന് നേട്ടം, ബൗളർമാരിൽ അശ്വിൻ ഒന്നാമത്
- അപ്രതീക്ഷിതം, ഞെട്ടിക്കുന്ന തീരുമാനവുമായി ഡേവിഡ് മലാൻ, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു
- ദുലീപ് ട്രോഫി ടീമിൽ മാറ്റം, ജഡേജയ്ക്ക് പിന്നാലെ 2 താരങ്ങളെ കൂടി ഒഴിവാക്കി
- ലഖ്നൗ നായകസ്ഥാനത്ത് നിന്നും കെ എൽ രാഹുലിനെ മാറ്റും, ബാറ്ററായി മാത്രം ടീമിൽ കളിക്കും
ഇന്ത്യയിൽ നിന്ന് 7 താരങ്ങൾ, എക്കാലത്തെയും മികച്ച ഐപിഎൽ ഇലവനെ തെരെഞ്ഞെടുത്ത് അശ്വിൻ
എക്കാലത്തെയും മികച്ച ഐപിഎല്‍ ഇലവനെ തെരെഞ്ഞെടുത്ത് ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. മഹേന്ദ്ര സിംഗ് ധോനിയെയാണ് ടീമിന്റെ നായകനായി അശ്വിന്‍ തെരെഞ്ഞെടുത്തത്. അശ്വിന്റെ ടീമിൽ 7 ഇന്ത്യന്‍ താരങ്ങളാണ് ഇടം പിടിച്ചത്. രോഹിത് ശര്‍മ,വിരാട് കോലി,സുരേഷ് റെയ്‌ന,സൂര്യകുമാര്‍ യാദവ്,ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് അശ്വിന്‍ റ്റെരെഞ്ഞെടുത്ത എക്കാലത്തെയും ഐപിഎല്‍ ഇലവനില്‍ ഇടം പിടിച്ച താരങ്ങള്‍.
ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്‌സ്, വെസ്റ്റിന്‍ഡീസ് താരം സുനില്‍ നരെയ്ന്‍,അഫ്ഗാനിസ്ഥാന്‍ താരം റാഷിദ് ഖാന്‍, ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗ എന്നിവരാണ് അശ്വിന്‍ തെരെഞ്ഞെടുത്ത ടീമിലുള്ള വിദേശ താരങ്ങള്‍. രോഹിത് ശര്‍മയും വിരാട് കോലിയുമാണ് അശ്വിന്റെ ഇലവനിലെ ഓപ്പണിംഗ് താരങ്ങള്‍. മധ്യനിരയില്‍ സുരേഷ് റെയ്‌ന,സൂരൂകുമാര്‍ യാദവ്, എ ബി ഡിവില്ലിയേഴ്‌സ് എന്നിവരാണ് അശ്വിന്റെ ടീമിലുള്ളത്.
സുനില്‍ നരെയ്‌നും റാഷിദ് ഖാനുമാണ് അശ്വിന്റെ ടീമിലെ ഓള്‍റൗണ്ടര്‍ താരങ്ങള്‍. അതേസമയം നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലാത്ത പേസര്‍ ഭുവനേശ്വര്‍ കുമാര്‍, ശ്രീലങ്കന്‍ ഇതിഹാസം ലസിത് മലിംഗ, ജസ്പ്രീത് ബുമ്ര എന്നിവരാണ് അശ്വിന്റെ ഇലവനിലെ പേസര്‍മാര്‍.