മുംബൈ ഇന്ത്യന്‍സിന് വേണ്ടി അരങ്ങേറാന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ !

രേണുക വേണു| Last Modified ശനി, 8 ഏപ്രില്‍ 2023 (16:20 IST)

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ അരങ്ങേറ്റം കുറിച്ചേക്കും. ഇന്ന് നടക്കുന്ന മുംബൈ - ചെന്നൈ മത്സരത്തില്‍ അര്‍ജുന്‍ കളിക്കാനാണ് സാധ്യത. ജോഫ്ര ആര്‍ച്ചര്‍ പരുക്കിനെ തുടര്‍ന്ന് ഇന്ന് കളിച്ചേക്കില്ല. ഇതാണ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് അവസരം സൃഷ്ടിക്കുക. റിലീ മെറിഡെത്ത്, സന്ദീപ് വാര്യര്‍, അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവരില്‍ ഒരാളെയാണ് മുംബൈ ആര്‍ച്ചര്‍ക്ക് പകരം പ്ലേയിങ് ഇലവനിലേക്ക് പരിഗണിക്കുന്നത്. കഴിഞ്ഞ സീസണില്‍ അര്‍ജുന്‍ മുംബൈയുടെ ഭാഗമായിരുന്നെങ്കിലും ഒരു കളിയില്‍ പോലും പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചില്ല.

പരിശീലന സമയത്ത് മുട്ടിന് പരുക്കേറ്റതാണ് ആര്‍ച്ചര്‍ക്ക് തിരിച്ചടിയായത്. ഏതാനും ദിവസങ്ങള്‍ വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ വരുന്ന മൂന്ന് മത്സരങ്ങള്‍ ആര്‍ച്ചര്‍ക്ക് നഷ്ടമാകും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :