1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Jofra Archer injury

ബുംറയ്ക്ക് പിന്നാലെ ആര്‍ച്ചറിനും എട്ടിന്റെ പണി; മുംബൈ വിയര്‍ക്കും !

Jofra Archer injury
പരുക്കിനെ തുടര്‍ന്ന് ജസ്പ്രീത് ബുംറ ഈ സീസണില്‍ കളിക്കില്ല എന്ന വാര്‍ത്ത പുറത്തുവന്നതോടെ മുംബൈ ഇന്ത്യന്‍ ആരാധകര്‍ വലിയ നിരാശയിലായിരുന്നു. മുംബൈയുടെ ബൗളിങ്ങിന് ചുക്കാന്‍ പിടിച്ചിരുന്നത് ബുംറയായിരുന്നു. ബുംറയ്ക്ക് പകരം പിന്നീട് ബൗളിങ് ആക്രമണത്തിനു നേതൃത്വം നല്‍കാനുള്ള ഉത്തരവാദിത്തം ജോഫ്ര ആര്‍ച്ചറിനായിരുന്നു. ഇപ്പോള്‍ ഇതാ ആര്‍ച്ചറും പരുക്കിന്റെ പിടിയില്‍. 
 
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഇന്നത്തെ മത്സരത്തില്‍ ആര്‍ച്ചര്‍ കളിച്ചേക്കില്ലെന്നാണ് വിവരം. കൈമുട്ടിനാണ് താരത്തിനു പരുക്കേറ്റിരിക്കുന്നത്. പരിശീലന സമയത്താണ് താരത്തിനു പരുക്കേറ്റത്. ഏതാനും മത്സരങ്ങള്‍ ആര്‍ച്ചറിന് നഷ്ടപ്പെടാനും സാധ്യതയുണ്ട്. ആര്‍ച്ചര്‍ കൂടി കളിക്കാതിരുന്നാല്‍ അനുഭവസമ്പത്തുള്ള ഒരു പേസര്‍ പോലും മുംബൈ നിരയില്‍ ഇല്ലാതാകും. 
 
അടുത്ത ലേഖനം
ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ ഇന്ന്; മുംബൈയും ചെന്നൈയും നേര്‍ക്കുനേര്‍