മൂന്നാം ഇന്നിങ്ങ്സിൽ എന്തുകൊണ്ട് ബാറ്റിങ്ങ് നിര തകരുന്നു? വിഷയം സെലക്ടർമാരുമായി ചർച്ചചെയ്യുമെന്ന് രാഹുൽ ദ്രാവിഡ്

അഭിറാം മനോഹർ| Last Modified ബുധന്‍, 6 ജൂലൈ 2022 (22:36 IST)
ടെസ്റ്റ് മത്സരത്തിൻ്റെ മൂന്നാം ഇന്നിങ്ങ്സിൽ എന്തുകൊണ്ട് ഇന്ത്യൻ ബാറ്റർമാർ പരാജയപ്പെടുന്നുവെന്ന് പരിശോധിക്കുമെന്ന് ടീം പരിശീലകൻ രാഹുൽ ദ്രാവിഡ്. ഇക്കാര്യം ഒരു ആശങ്കയാണെന്നും സെലക്ടർമാരുമായി ചർച്ച ചെയ്യുമെന്നും ദ്രാവിഡ് പറഞ്ഞു.

ദ്രാവിഡ് പരിശീലകസ്ഥാനം ഏറ്റെടുത്തതിന് ശേഷം വിദേശത്ത് കളിച്ച മൂന്ന് ടെസ്റ്റിലും തോറ്റിരുന്നു. സൗത്താഫ്രിക്കയിൽ രണ്ടും ഇംഗ്ലണ്ടിൽ ഇപ്പോൾ എഡ്ജ്ബാസ്റ്റണിലും. 240,212,378 സ്കോറുകളാണ് ഇന്ത്യയ്ക്ക് മത്സരങ്ങളിൽ പ്രതിരോധിക്കാൻ സാധിക്കാതിരുന്നത്. ഇനി വരുന്ന ആറ് ടെസ്റ്റും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലാണ്. എന്നിരുന്നാലും എന്തുകൊണ്ട് മൂന്നാം ഇന്നിങ്ങ്സിൽ ഇന്ത്യൻ ബാറ്റർമാർ പരാജയപ്പെടുന്നുവെന്നും നാലാം ഇന്നിങ്ങ്സിൽ എന്തുകൊണ്ട് ഇന്ത്യൻ ബൗളർമാക്ക് 10

വിക്കറ്റ് എടുക്കാനാവുന്നില്ലെന്നും പരിശോധിക്കും. ദ്രാവിഡ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :