നെറ്റ്സിൽ സ്റ്റീവ് സ്മിത്തിനെ 5-6 തവണ പുറത്താക്കാനായി: മഹേഷ് പിതിയ

അഭിറാം മനോഹർ| Last Modified ബുധന്‍, 8 ഫെബ്രുവരി 2023 (14:35 IST)
ഇന്ത്യ-ടെസ്റ്റ് പരമ്പരയ്ക്ക് നാഗ്പൂരിൽ നാളെ തുടക്കമാകാനിരിക്കെ ഓസീസ് താരം സ്റ്റീവ് സ്മിത്തിനെതിരെ നെറ്റ്സിൽ പന്തെറിഞ്ഞ അനുഭവം പങ്കുവെച്ച് ബറോഡ സ്പിന്നർ മഹേഷ് പിതിയ. ഇന്ത്യൻ സാഹചര്യങ്ങളിൽ അശ്വിനെ നേരിടാനായാണ് അശ്വിൻ്റെ ബൗളിങ്ങിനോട് സാമ്യത പുലർത്തുന്ന മഹേഷ് പിതിയയുടെ സേവനം ക്രിക്കറ്റ് ഓസ്ട്രേലിയ തേടിയത്.

സ്റ്റീവ് സ്മിത്തിനാണ് താൻ നെറ്റ്സിൽ ഏറിയ സമയവും പന്തെറിഞ്ഞതെന്നാണ് പിതിയ പറയുന്നത്.അദ്ദേഹത്തെ അഞ്ചോ ആറോ തവണ പുറത്താക്കാൻ എനിക്ക് സാധിച്ചു. നാഗ്പൂരിൽ ഓസീസിനായി പന്തെറിയുന്നതിനിടെ കോലിയും അശ്വിനുമടക്കമുള്ള താരങ്ങൾ ഗ്രൗണ്ടിൽ വന്നിരുന്നു. അശ്വിനെ കണ്ടപാടെ അദ്ദേഹത്തിൻ്റെ അനുഗ്രഹം വാങ്ങിയെന്നും പിതിയ പറയുന്നു.

അതേസമയം ഓസീസ് സ്പിന്നർ നേഥൻ ലിയോൺ തൻ്റെ ഗ്രിപ്പിൽ ചില മാറ്റങ്ങൾ നിർദേശിച്ചെന്നും പന്തെറിയുന്നതിനിടെ ഒട്ടേറെ സഹായങ്ങൾ ചെയ്തെന്നും പിതിയ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :