അതൊന്നും സംസാരിക്കാനുള്ള സ്ഥലവും സമയവുമല്ല ഇത്; സ്വരം കടുപ്പിച്ച് രാഹുല്‍ ദ്രാവിഡ്

രേണുക വേണു| Last Modified ഞായര്‍, 26 ഡിസം‌ബര്‍ 2021 (09:22 IST)

വിരാട് കോലി-സൗരവ് ഗാംഗുലി വിവാദത്തില്‍ പ്രതികരിക്കാതെ ഇന്ത്യന്‍ ടീം മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഇത്തരം വിഷയങ്ങളെ കുറിച്ച് സംസാരിക്കാനുള്ള സമയമല്ല ഇതെന്ന് ദ്രാവിഡ് പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള പ്രസ് കോണ്‍ഫറന്‍സിലാണ് രാഹുലിന്റെ പ്രതികരണം.

' ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സ്ഥലവും സമയവുമല്ല ഇത്. ഞാന്‍ നടത്തിയ ആന്തരിക ചര്‍ച്ചകളും സംസാരങ്ങളും ഒരിക്കലും മാധ്യമങ്ങളില്‍ വരാന്‍ പോകുന്നില്ല. എന്തെല്ലാം സംസാരങ്ങള്‍ ആരൊക്കെയായി നടത്തിയെന്നതിനെ കുറിച്ചും വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല,' ദ്രാവിഡ് പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :