'കുഞ്ഞിന്റെ ഫോട്ടോ എടുക്കരുത്'; വാമികയുടെ ഫോട്ടോ എടുക്കുന്നത് തടഞ്ഞ് കോലി (വീഡിയോ)

രേണുക വേണു| Last Modified വെള്ളി, 17 ഡിസം‌ബര്‍ 2021 (20:40 IST)

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി ഇന്ത്യന്‍ ടീം എത്തി. ടെസ്റ്റ് ടീം നായകന്‍ വിരാട് കോലി അടക്കമുള്ള താരങ്ങള്‍ ടീം ബസില്‍ ഹോട്ടലില്‍ എത്തിയതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഭാര്യ അനുഷ്‌ക ശര്‍മയ്ക്കും മകള്‍ വാമികയ്ക്കും ഒപ്പമാണ് വിരാട് എത്തിയത്. ബസില്‍ നിന്ന് ആദ്യം ഇറങ്ങിയ കോലി മകള്‍ വാമികയുടെ ഫോട്ടോ എടുക്കുന്നതില്‍ നിന്ന് ഫോട്ടോഗ്രാഫര്‍മാരെ തടഞ്ഞു. 'ദയവ് ചെയ്ത് കുഞ്ഞിന്റെ ചിത്രം എടുക്കരുത്' എന്നാണ് കോലി ഫോട്ടോഗ്രാഫര്‍മാരോട് ആവശ്യപ്പെട്ടത്. അനുഷ്‌ക ശര്‍മ ബസില്‍ നിന്ന് ഇറങ്ങി വരുന്നതും വീഡിയോയില്‍ കാണാം. കഴിഞ്ഞ ജനുവരിയിലാണ് കോലിക്കും അനുഷ്‌കയ്ക്കും പെണ്‍കുഞ്ഞ് പിറന്നത്. വാമികയുടെ ഒന്നാം ജന്മദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് കോലിയും അനുഷ്‌കയും. ഇതുവരെ മകളുടെ ഫോട്ടോ കോലി-അനുഷ്‌ക ദമ്പതികള്‍ പുറത്തുവിട്ടിട്ടില്ല.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :