ക്രീസിലെത്തിയാല്‍ സാഹചര്യം നോക്കി കളിച്ച് ടീമിനെ വിജയത്തിലെത്തിക്കാനുള്ള ധോണിയുടെ കഴിവ് അപാരമാണെന്ന് രാഹുല്‍ ദ്രാവിഡ്

ശ്രീനു എസ്| Last Updated: ബുധന്‍, 10 ജൂണ്‍ 2020 (14:51 IST)
ക്രീസിലെത്തിയാല്‍ സാഹചര്യം നോക്കി കളിച്ച് ടീമിനെ വിജയത്തിലെത്തിക്കാനുള്ള ധോണിയുടെ കഴിവ് അപാരമാണെന്നും തനിക്കതിനുള്ള കഴിവില്ലെന്നും ഇന്ത്യന്‍ മുന്‍ ഇതിഹാസ ബാറ്റിങ് താരം രാഹുല്‍ ദ്രാവിഡ് പറഞ്ഞു. സഞ്ജയ് മഞ്ചേക്കറുമൊത്തുള്ള വീഡിയോ അഭിമുഖത്തിലാണ് ഇന്ത്യന്‍ മുന്‍ താരം ഇക്കാര്യം പറഞ്ഞത്.

ധോണിയെക്കാള്‍ മികച്ച ഫിനിഷര്‍ ക്രിക്കറ്റില്‍ ഇതുവരെയുണ്ടായിട്ടില്ലെന്നാണ് പലരുടെയും അഭിപ്രായമെന്നും ദേശിയ ടീമിലും ഐപിഎല്ലിലുമെല്ലാം ഇത് അദ്ദേഹം തെളിയിച്ചിട്ടുണ്ടെന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു. മത്സരഫലത്തെ കുറിച്ച് ചിന്തിച്ച് കൂടുതല്‍ പിരിമുറുക്കം ഉണ്ടാകാത്ത ധോണിയുടെ മാനസികാവസ്ഥ ഗംഭീരമാണെന്നും തനിക്ക് ഇങ്ങനെ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :