2019 സമയത്ത് കോലിയും രോഹിത്തും തമ്മിലുള്ള ഭിന്നത രൂക്ഷമായിരുന്നു, പൊട്ടിത്തെറിയിലേക്ക് നീങ്ങാതിരുന്നത് രവിശാസ്ത്രി കാരണം

അഭിറാം മനോഹർ| Last Modified ഞായര്‍, 5 ഫെബ്രുവരി 2023 (09:13 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീം ഫീൽഡിംഗ് പരിശീലകനായിരുന്ന സമയത്തെ അനുഭവങ്ങൾ വിവരിച്ചുകൊണ്ടുള്ള ആർ ശ്രീധറിൻ്റെ പുസ്തകം പുറത്തിറങ്ങിയത് അടുത്തിടെയാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിനുള്ളിലെ നിരവധി കാര്യങ്ങളാണ് പുസ്തകത്തിൽ പറയുന്നത്. ഇപ്പോഴിതാ പുസ്തകത്തിലെ ആർ ശ്രീധറിൻ്റെ ഒരു വെളിപ്പെടുത്തൽ ചർച്ചയായിരിക്കുകയാണ്.

2019 കാലഘട്ടത്തിൽ ടീമിനുള്ളിൽ കോലിയും രോഹിത്തും തമ്മിലുള്ള ഭിന്നതരൂക്ഷമായിരുന്നുവെന്നും ഇത് പൊട്ടിത്തെറിയിലേക്ക് നീങ്ങാതിരുന്നത് രവിശാസ്ത്രിയുടെ ഇടപെടൽ കാരണമായിരുന്നുവെന്നും ആർ ശ്രീധർ പറയുന്നു. കോച്ചിംഗ് ബിയോണ്ട് എന്ന പുസ്തകത്തിലാണ് ശ്രീധറിൻ്റെ തുറന്നുപറച്ചിൽ. 2019ലെ ഏകദിനലോകകപ്പിലാണ് ഈ ഭിന്നത മറനീക്കി പുറത്തുവന്നത്. 2021ൽ കോലിയുടെ ക്യാപ്റ്റൻസി നഷ്ടമാകുന്നതിലേക്ക് വരെ ഈ ഭിന്നത വളർന്നു.

ടീമിനുള്ളിൽ കോലി ക്യാമ്പും രോഹിത് ക്യാമ്പും ഉണ്ടായിരുന്നുവെന്നും ഈ സമയത്ത് കളിക്കാർ സോഷ്യൽ മീഡിയയിൽ പരസ്പരം അൺഫോളോ ചെയ്യുകവരെ ഉണ്ടായെന്നും ശ്രീധർ പറയുന്നു. ന്യൂസിലൻഡിനെതിരായ സെമിഫൈനലിന് മുൻപ് പ്രശ്നങ്ങൾ രൂക്ഷമായെന്നും സെമിയിലെ തോൽവിയിലാണ് ഇത് കലാശിച്ചതെന്നും ശ്രീധർ പറഞ്ഞു. ലോകകപ്പ് കഴിഞ്ഞ് 10 ദിവസങ്ങൾക്ക് ശേഷം വിൻഡീസിനെതിരെ നടന്ന ടി20 പരമ്പരക്കിടെയാണ് പ്രശ്നങ്ങൾ രവിശാസ്ത്രി പരിഹരിച്ചതെന്നും ശ്രീധർ പുസ്തകത്തിൽ പറയുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :