കോഹ്‌ലിക്ക് സാധിക്കാത്തത് അശ്വിന് സാധിച്ചു; സച്ചിനോടാ നിന്റെ കളി... ഓര്‍മിപ്പിച്ചത് സെവാഗ്

സച്ചിന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ഇന്ത്യന്‍ ടീമില്‍ ഒരാളുണ്ട്

 R aswin,  team india, sachin , sehwag , cricket , kohli , dhoni ആര്‍ അശ്വിന്‍ , സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ , കോഹ്‌ലി , സെവാഗ്  , ടീം ഇന്ത്യ , മാന്‍ ഓഫ് ദ സീരിസ്
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 23 ഓഗസ്റ്റ് 2016 (14:43 IST)
വെസ്‌റ്റ് ഇന്‍ഡീസില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിന് പുതിയ റെക്കോര്‍ഡ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറും വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗും കൈവശം വെച്ചിരുന്ന ഒരു റെക്കോര്‍ഡാണ് അശ്വിന്‍ മറികടന്നത്.

ടെസ്‌റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ മാന്‍ ഓഫ് ദ സീരിസ് പട്ടം നേടിയ താരങ്ങളായ സച്ചിനും സെവാഗിനെയുമാണ്
അശ്വിന്‍ മറികടന്നിരിക്കുന്നത്. പതിനൊന്നാമത്തെ ടെസ്റ്റ് പരമ്പര മാത്രം കളിക്കുമ്പോഴേക്കാണ് അശ്വിന്‍ ഈ നേട്ടം സ്വന്തമാക്കിയത്.

വിന്‍ഡീസിനെതിരായ പരമ്പരയ്‌ക്കിടെ മാന്‍ ഓഫ് ദ സീരിസ് പട്ടം നേടിയ അശ്വിന്‍ സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്തതായി അറിഞ്ഞിരുന്നില്ല. ട്വിറ്ററില്‍ സേവാഗ് തന്നെയാണ് അശ്വിനോട് ഈ അപൂര്‍വ്വ റെക്കോര്‍ഡിന്റെ കാര്യം ഓര്‍മപ്പെടുത്തിയത്.

ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദ സീരിസുകള്‍ എന്ന റെക്കോര്‍ഡാണ് അശ്വിന്‍ വെസ്റ്റ് ഇന്‍ഡീസില്‍ നേടിയത്. സച്ചിന്‍ 5 തവണ മാന്‍ ഓഫ് ദ സീരിസ് പട്ടം സ്വന്തമാക്കിയപ്പോള്‍ സേവാഗും അഞ്ചുതവണ നേട്ടമുണ്ടാക്കി. മാന്‍ ഓഫ് ദ സീരിസ് അവാര്‍ഡുകള്‍ കൈവശം വെക്കുന്ന മുരളീധരന്റെ പേരിലാണ് ഈ റെക്കോര്‍ഡ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :