ന്യൂഡല്‍ഹി|
jibin|
Last Modified വ്യാഴം, 18 ഓഗസ്റ്റ് 2016 (14:53 IST)
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഇന്ത്യ വീണ്ടും ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയത് നായകന്‍ വിരാട് കോഹ്‌ലിക്ക് അപ്രതീക്ഷിതമായി ലഭിച്ച സമ്മാനമാണ്. ഓസീസിനെതിരെ ടെസ്റ്റ് പരമ്പര 3-0ത്തിന് ശ്രീലങ്ക സ്വന്തമാക്കിയതോടെയാണ് റാങ്കിംഗില്‍ ഒന്നാമതെത്തിയത്.
ഇന്ത്യക്ക് റാങ്ക് നിലനിര്‍ത്താന്‍ വിന്‍ഡീസിനെതിരായ അവസാന ടെസ്റ്റില്‍ വിജയം അനിവാര്യമാണ്. ഇത് കോഹ്‌ലിക്ക് വെല്ലുവിളിയാണ്. 118 പോയിന്റമായി ഒന്നാം സ്ഥാനത്തായിരുന്ന ഓസീസ് ലങ്കയോടെ അപ്രതീക്ഷിതമായി തോല്‍ക്കുകയായിരുന്നു. ഇതോടെയാണ് 112 പോയിന്റുമായി ഇന്ത്യ ഒന്നാമതെത്തിയത്.
വിന്‍ഡീസിനെതിരായ അവസാന ടെസ്‌റ്റ് പരാജയപ്പെട്ടാല്‍ ചരിത്രത്തില്‍ ആദ്യമായി പാകിസ്ഥാന്‍ റാങ്കിംഗില്‍ ഒന്നാമതെത്തും. പാകിസ്ഥാന് നിലവില്‍ 111 പോയിന്റാണുള്ളത്. ഓസീസ് (108) മൂന്നാം സ്ഥാനത്തേക്കും ഇംഗ്ലണ്ട് (108) നാലാം സ്ഥാനത്തേക്കും വീണു.
ലങ്ക (95) റാങ്കിങ്ങില്‍ ആറാം സ്ഥാനത്താണ്. 99 പോയിന്റുമായി ന്യൂസിലന്റാണ് അഞ്ചാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്ക (92), വെസ്റ്റിന്‍ഡീസ് (65), ബംഗ്ലാദേശ് (57), സിംബാബ്‌വെ (8) എന്നിവരാണ് ഏഴു മുതല്‍ പത്തുവരെ സ്ഥാനങ്ങളില്‍.
വെസ്‌റ്റ് ഇന്‍ഡീസിനെതിരായ അവസാന ടെസ്‌റ്റില്‍ ജയം സ്വന്തമാക്കിയാല്‍ ഇന്ത്യക്ക് ഒന്നാം റാങ്കില്‍ തുടരാം. നേരത്തെ മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിലുള്ള ടീം ഒന്നാം റാങ്കിലെത്തിയിരുന്നു. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ അടക്കമുള്ള വമ്പന്മാര്‍ ടീമില്‍ ഉള്ള സമയത്തായിരുന്നു ഈ നേട്ടം.
യുവാക്കള്‍ നിറഞ്ഞ ഇപ്പോഴത്തെ ടീം ഒന്നാം റാങ്കില്‍ എത്തിയതോടെ വിരാട് കോഹ്‌ലിയുടെ നായകമികവിന് ഒരു കൈയടി കൂടി ലഭിക്കുമെങ്കിലും മികവ് തുടരേണ്ടതുണ്ട്. ടെസ്‌റ്റിലെ ശക്തരായ ദക്ഷിണാഫ്രിക്ക ആദ്യ അഞ്ചില്‍ ഇല്ലാത്തത് ഇന്ത്യക്ക് നേട്ടമാണ്. ഏഴാം സ്ഥാനത്താണ് ഇപ്പോള്‍ അവരുള്ളത്. എന്നാല്‍ ദക്ഷിണാഫ്രിക്ക ന്യൂസിലന്‍ഡ് ടെസ്‌റ്റ് പരമ്പര നാളെയാണ് ആരംഭിക്കുക. നവംമ്പറില്‍ ഓസ്‌ട്രേലിയയുമായി മൂന്ന് ടെസ്‌റ്റുകളും ദക്ഷിണാഫ്രിക്കയ്‌ക്കുണ്ട്. ഡിസംബറില്‍ ലങ്കയുമായും അവര്‍ക്ക് ടെസ്‌റ്റ് മത്സരങ്ങളുണ്ട്. ഓസ്‌ട്രേലിയയ്‌ക്കും ഇംഗ്ലണ്ടിനും വരും നാളുകളില്‍ ടെസ്‌റ്റ് മത്സരങ്ങള്‍ കളിക്കേണ്ടതുണ്ട്.
ഒക്‍ടോബറില്‍ രണ്ട് ടെസ്റ്റുകള്‍ ഇംഗലണ്ട് കളിക്കുന്നുണ്ട്. ബംഗ്ലാദേശാണ് അവരുടെ എതിരാളികള്‍. സെപ്‌റ്റംബറില്‍ പാകിസ്ഥാന്‍ മൂന്ന് ടെസ്‌റ്റുകള്‍ വെസ്‌റ്റ് ഇന്‍ഡീസുമായി കളിക്കുന്നുണ്ട്. ഒക്‍ടോബറില്‍ പാകിസ്ഥാന് ന്യൂസിലന്‍ഡുമായി രണ്ട് ടെസ്‌റ്റുകളുണ്ട്. ഈ മാസം തന്നെ ലങ്കയും സിംബാബ്‌വെയും തമ്മില്‍ രണ്ട് ടെസ്‌റ്റുകളുണ്ട്. ഡിസംബറില്‍ ബംഗ്ലാദേശും ന്യൂസിലന്‍ഡും രണ്ട് ടെസ്‌റ്റുകള്‍ കളിക്കും. ഡിസംബറില്‍ തന്നെ ലങ്കയും ദക്ഷിണാഫ്രിക്കയും തമ്മില്‍ മൂന്ന് ടെസ്‌റ്റുകളുമുണ്ട്.
ഇതിനിടെ ഒക്‍ടോബറില്‍ ന്യൂസിലന്‍ഡുമായി മൂന്ന് ടെസ്‌റ്റുകള്‍ മാത്രമാണ് ഇന്ത്യക്കുള്ളത്. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ റാങ്കിംഗില്‍ ഇടിവ് സംഭവിക്കാന്‍ സാധ്യത കൂടുതലാണ്. ഓസ്‌ട്രേലിയയ്‌ക്കും ദക്ഷിണാഫ്രിക്കയ്‌ക്കും കൂടുതല്‍ പരമ്പരകള്‍ ഉള്ളതാണ് ഇതിന് കാരണം.
ടെസ്‌റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തുടരുക എന്നത് ഇന്ത്യയുടെ ഏറ്റവും വലിയ ആഗ്രഹമാണ്. ഏകദിന ലോകകപ്പ്
ലഭിച്ചതും ടെസ്‌റ്റ് റാങ്കിംഗില്‍ ഒന്നാമത് എത്താന്‍ സാധിച്ചതുമാണ് മറക്കാന്‍ സാധിക്കാത്ത നിമിഷങ്ങളെന്ന് ഇതിഹാസ താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ റാങ്കിഗില്‍ ഒന്നാമത് എത്തിയതും നേട്ടങ്ങളില്‍ ഒന്നാണ്.