അത്തരം പന്തുകള്‍ നേരിടാന്‍ വിരാടിന് അറിയില്ല; കോഹ്‌ലി പാക് താരത്തെ പോലെ ബാറ്റു ചെയ്യണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍!

ഇംഗ്ലണ്ടുകളിലെ പിച്ചുകളില്‍ കോഹ്‌ലി പരാജയപ്പെടുന്നത് എന്തുകൊണ്ട് ?

virat kohli , team india , cricket , BCCI , dhoni , younis khan , mohammad azharuddin വിരാട് കോഹ്‌ലി , യൂനിസ് ഖാന്‍ , മുഹമ്മദ് അസ്ഹറുദ്ദീന്‍ , ടീം ഇന്ത്യ , ക്രിക്കറ്റ് , ടെസ്‌റ്റ് , ഓവല്‍ ക്രിക്കറ്റ്
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 19 ഓഗസ്റ്റ് 2016 (15:24 IST)
പേസും സ്വിംഗുമുള്ള പിച്ചുകളില്‍ പതറുന്ന ഇന്ത്യന്‍ ടെസ്‌റ്റ് നായകന്‍ വിരാട് കോഹ്‌ലി പാക് താരം യൂനിസ് ഖാനെ മാതൃകയാക്കണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റിനിടെ യൂനിസിന് താന്‍ ചില നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. അത് പാലിച്ചതിന്റെ ഫലമായിട്ടാണ് ഓവലില്‍ അദ്ദേഹം 218 റണ്‍സ് അടിച്ചു കൂട്ടിയതെന്നും അസ്‌ഹര്‍ വ്യക്തമാക്കി.

ഫാസ്റ്റും സ്വിംഗുമുള്ള പിച്ചുകളില്‍ പതറിയ യൂനിസ് ഖാന് ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്‌റ്റിന് മുമ്പ് ചില നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഒരു സ്‌റ്റെപ്പ് പിന്നിലേക്ക് മാറി ബാറ്റ് ചെയ്യാനായിരുന്നു നിര്‍ദേശിച്ചത്. ഇതുമൂലം ക്രീസ് കൂടുതലായി ലഭിക്കുകയും പന്ത് നേരിടുന്നതിന് അധികസമയവും മികച്ച ടൈമിംഗും ലഭിക്കുമെന്നും യൂനിസിനോട് പറഞ്ഞു. അത് ചിട്ടയായി നടപ്പാക്കിയ അദ്ദേഹം ഇരട്ട സെഞ്ചുറി നേടുകയും ചെയ്‌തെന്നും അസ്‌ഹര്‍ പറഞ്ഞു.

പേസും സ്വിംഗുമുള്ള ഇംഗ്ലണ്ടുകളിലെ പിച്ചുകളില്‍ കോഹ്‌ലി പരാജയപ്പെടുന്നത് പതിവാണ്. യൂനിസ് നേരിടുന്ന അതേ പ്രശ്‌നം തന്നെയാണ് അദ്ദേഹം നേരിടുന്നത്. യൂനിസ് കളിച്ചത് പോലെ ക്രീസ് ഉപയോഗിച്ച് കൂടുതല്‍ ബാക്ക് ഫുട്ടില്‍ കളിക്കാന്‍ കോഹ്‌ലി ശ്രമിക്കണം. വെസ്‌റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സുകളിലും ഇന്ത്യന്‍ നായകന് രണ്ടക്കം
കടക്കാനാകാതെ പോയിരുന്നുവെന്നും അസ്‌ഹര്‍ പറഞ്ഞു.

ഈ സാഹചര്യത്തില്‍ യൂനിസിന്റെ മാതൃക കോഹ്‌ലിയും പിന്തുടരണമെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ...

Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല
ചുമതലയേറ്റെടുത്ത ശേഷം വിജയിച്ച് തുടങ്ങിയെങ്കിലും ടീമിനെ പറ്റിയുള്ള പ്രതീക്ഷകള്‍ ...

Rishab Pant vs Zaheer Khan: എന്നെ നേരത്തെ ഇറക്കണമെന്ന് ...

Rishab Pant vs Zaheer Khan: എന്നെ നേരത്തെ ഇറക്കണമെന്ന്  പറഞ്ഞതല്ലെ, ബദോനിയെ ഇമ്പാക്ട് സബാക്കിയതില്‍ തര്‍ക്കം?, ഡഗൗട്ടില്‍ മെന്റര്‍ സഹീര്‍ഖാനുമായി തര്‍ക്കിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍
2 ബോളുകള്‍ മാത്രം നേരിട്ട പന്ത് റണ്‍സൊന്നും നേടാതെയാണ് മടങ്ങിയത്.

KL Rahul and Sanjiv Goenka: 'സമയമില്ല സാറേ സംസാരിക്കാന്‍'; ...

KL Rahul and Sanjiv Goenka: 'സമയമില്ല സാറേ സംസാരിക്കാന്‍'; ലഖ്‌നൗ ഉടമ സഞ്ജീവ് ഗോയങ്കയെ അവഗണിച്ച് രാഹുല്‍ (വീഡിയോ)
42 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്‌സും സഹിതം 57 റണ്‍സുമായി പുറത്താകാതെ നിന്ന രാഹുല്‍ ...

Rishabh Pant: 27 കോടിക്ക് പകരമായി 106 റണ്‍സ് ! ഈ സീസണിലെ ...

Rishabh Pant: 27 കോടിക്ക് പകരമായി 106 റണ്‍സ് ! ഈ സീസണിലെ ഏറ്റവും മോശം താരം റിഷഭ് പന്ത് തന്നെ
ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ലഖ്‌നൗവിനു വേണ്ടി പന്ത് ബാറ്റ് ...

Sanju vs Dravid: സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് ...

Sanju vs Dravid:  സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് സഞ്ജു, ടീമിനുള്ളിൽ അതൃപ്തി?,
മികച്ച ഫോമില്‍ നില്‍ക്കുന്ന യശ്വസി ജയ്‌സ്വാള്‍, നിതീഷ് റാണ എന്നിവര്‍ക്ക് അവസരം ...

Rajasthan Royals: രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫ് കാണാതെ ...

Rajasthan Royals: രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫ് കാണാതെ പുറത്താകുമെന്ന് ഉറപ്പിച്ചോ? സാധ്യതകള്‍ ഇങ്ങനെ
ഒന്‍പത് കളികള്‍ പൂര്‍ത്തിയാകുമ്പോള്‍ ഏഴിലും തോറ്റ രാജസ്ഥാന്‍ പോയിന്റ് ടേബിളില്‍ എട്ടാം ...

ദ്രാവിഡ് പരിശീലകനായിട്ടും, രാജസ്ഥാൻ ഇങ്ങനെ കളിക്കുന്നു, ...

ദ്രാവിഡ് പരിശീലകനായിട്ടും, രാജസ്ഥാൻ ഇങ്ങനെ കളിക്കുന്നു, ബുദ്ധിയില്ലാത്തവർ കളിക്കുന്നത് പോലെ: ഗവാസ്കർ
ഐപിഎല്‍ 2025 സീസണില്‍ കളിച്ച 9 മത്സരങ്ങളില്‍ ഏഴിലും തോറ്റ രാജസ്ഥാന്‍ റോയല്‍സിനെതിരെ ...

CSK vs SRH: അടിവാരത്തിലെ ക്ലാസിക്കോ ഇന്ന്, അവസാന ...

CSK vs SRH:  അടിവാരത്തിലെ ക്ലാസിക്കോ ഇന്ന്, അവസാന സ്ഥാനക്കാരെന്ന നാണക്കേട് മാറ്റാൻ ചെന്നൈ
ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം.

ഇനി ഐസിസി ടൂര്‍ണമെന്റുകളുടെ ഗ്രൂപ്പ് ഘട്ടത്തിലും ...

ഇനി ഐസിസി ടൂര്‍ണമെന്റുകളുടെ  ഗ്രൂപ്പ് ഘട്ടത്തിലും പാകിസ്ഥാനെതിരെ കളി വേണ്ട, ഐസിസിക്ക് കത്തെഴുതി ബിസിസിഐ
പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റിലും കടുത്ത ...

സഞ്ജുവിന്റെ അഭാവം രാജസ്ഥാന്‍ റോയല്‍സിന് വലിയ തിരിച്ചടി: ...

സഞ്ജുവിന്റെ അഭാവം രാജസ്ഥാന്‍ റോയല്‍സിന് വലിയ തിരിച്ചടി: സന്ദീപ് ശര്‍മ
ന്നലെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെതിരായ മത്സരത്തില്‍ തോറ്റതിന് പിന്നാലെ ...