പ്രമേയം യുക്തിയ്ക്ക് നിരക്കാത്തത്, മത്സരിയ്ക്കണോ എന്നത് പാർട്ടി തീരുമാനിയ്ക്കും: പി ശ്രീരാമകൃഷ്ണൻ

വെബ്ദുനിയ ലേഖകൻ| Last Updated: വ്യാഴം, 21 ജനുവരി 2021 (10:07 IST)
തിരുവനന്തപുരം: സ്പീക്കറെ മാറ്റണം എന്ന പ്രതിപക്ഷത്തിന്റെ ആവശ്യം യുക്തിയ്ക്ക് നിരക്കത്തതാണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. താൻ വീണ്ടും മത്സരിയ്ക്കണോ എന്ന കാര്യം പാർട്ടി തീരുമാനിയ്ക്കും എന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു. സ്പീക്കർക്ക് പ്രത്യേക രഹസ്യാന്വേഷണ വിഭാഗം ഒന്നുമില്ല. അതിനാൽ സ്വപ്നയെ കുറിച്ച് അറിയാൻ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ സൗഹൃദപരമായാണ് പെരുമാറിയത്. അതിനെ ദുർവ്യഖ്യാനം ചെയ്യേണ്ടതില്ല. പ്രമേയം അവതരിപ്പിയ്ക്കുന്നതിന് മുൻപ് പ്രതിപക്ഷത്തിന് എന്നോട് കാര്യങ്ങൾ ആരായാമായിരുന്നു. ജനാധിപത്യത്തിനുള്ള മധുരം വിയോജിപ്പിനുള്ള അവസരമാണ്. അതാണ് പ്രതിപക്ഷത്തിന് നൽകുന്നത് എന്നും സ്പീക്കർ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :