രേണുക വേണു|
Last Modified ബുധന്‍, 31 ഡിസംബര്‍ 2025 (11:27 IST)
ഇന്ത്യന്‍ ടി20 നായകനായ സൂര്യകുമാര്‍ തനിക്ക് പലപ്പോഴും സന്ദേശങ്ങള്‍ അയക്കുമായിരുന്നുവെന്ന് ബോളിവുഡ് നടിയും മോഡലുമായ ഖുഷി മുഖര്‍ജി. അടുത്തിടെ നടന്ന പരിപാടിയില്‍ ഏതെങ്കിലും ക്രിക്കറ്റ് താരവുമായി ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. മുന്‍പ് സൂര്യകുമാര്‍ തനിക്ക് സന്ദേശങ്ങള്‍ അയക്കുമായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ബന്ധമില്ലെന്നും ഖുഷി പറഞ്ഞു. തന്റെ പിന്നാലെ വേറെയും ഒരുപാട് ക്രിക്കറ്റ് താരങ്ങളുണ്ടെന്നും എന്നാല്‍ അത്തരത്തില്‍ ആരുമായും ബന്ധം പുലര്‍ത്താന്‍ തനിക്ക് താത്പര്യമില്ലെന്നും നടി പറഞ്ഞു.
അതേസമയം ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയ്ക്ക് പിന്നാലെ ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം. ലോകകപ്പിന് മുന്‍പായി ന്യൂസിലന്‍ഡിനെതിരെ 5 മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ഇന്ത്യ അവസാനമായി കളിക്കുന്നത്. 2025ല്‍ രാജ്യാന്തര മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി മികവ് തെളിയിക്കാന്‍ സൂര്യകുമാര്‍ യാദവിനായിട്ടില്ല. ലോകകപ്പ് അടുത്ത സാഹചര്യത്തില്‍ സൂര്യകുമാര്‍ യാദവ് ഫോം വീണ്ടെടുക്കേണ്ടത് ഇന്ത്യയ്ക്ക് അനിവാര്യമായ കാര്യമാണ്. ന്യൂസിലന്‍ഡിനെതിരെ താരം മികച്ച ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. 2024ല്‍ കിരീടജേതാക്കളായ ഇന്ത്യ നിലവിലെ ടി20 ലോകചാമ്പ്യന്മാരാണ്.