പിഴവുകൾ ഇനിയും തിരുത്താൻ കഴിഞ്ഞിട്ടില്ല, ഇംഗ്ലണ്ടിൽ പൃഥ്വി പ്രയാസപ്പെടുമെന്ന് മുൻ പാക് താരം

അഭിറാം മനോഹർ| Last Modified വ്യാഴം, 29 ജൂലൈ 2021 (19:33 IST)
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഓഗസ്റ്റ് നാലിന് ആരംഭിക്കാനിരിക്കുകയാണ്. ഇരു ടീമുകൾക്കും പ്രധാനപരമ്പരയായതിനാൽ ഏറ്റവും ശക്തമായ ടീമിനെ തന്നെയാണ് ഇരുടീമുകളും കളത്തിലിറക്കുന്നത്. എന്നാൽ ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ നിരയിലെ ശുഭ്മാന്‍ ഗില്‍,വാഷിങ്ടണ്‍ സുന്ദര്‍,ആവേഷ് ഖാന്‍ എന്നിവർ പരിക്കേറ്റ് പുറത്തായതോടെ ഒരൽപം പ്രതിരോധത്തിലാണ് ഇന്ത്യൻ നിര.

പരിക്കേറ്റ താരങ്ങൾക്ക് പകരക്കാരായി പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ് എന്നിവരെയാണ് ഇന്ത്യ പരിഗണിക്കുന്നത്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ പരിക്കേറ്റ് പുറത്തായതിനാല്‍ പകരം പൃഥ്വി ഷായെ ഓപ്പണറാക്കാന്‍ സാധ്യത കൂടുതലാണ്. ഓസ്ട്രേലിയൻ പര്യടനത്തിൽ മോശം പ്രകടനത്തെ പറ്റി പഴികേൾക്കേണ്ടി വന്ന പൃഥ്വിക്ക് ടീമിൽ തിരിച്ചെത്താനുള്ള അവസരം കൂടിയാണിത്. എന്നാൽ പൃഥ്വി ഷാ ഇംഗ്ലണ്ടിലും പരാജയമായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരമായ സൽമാൻ ബട്ട്.

പൃഥ്വി ഷായുടെ ഫൂട്ട്‌വർക്കിലെ പ്രശ്‌നങ്ങൾ ഇതുവരെയും പരിഹരിക്കാനായിട്ടില്ല. പന്ത് സ്വിങ് ചെയ്യുന്ന സാഹചര്യങ്ങളില്‍ മികച്ച ഫുട് വര്‍ക്ക് അത്യാവശ്യമാണ്. രോഹിത്,കോലി,പുജാര.രഹാനെ തുടങ്ങിയ സീനിയര്‍ താരങ്ങളെല്ലാം ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. ഇംഗ്ലണ്ടിൽ എങ്ങനെ കളിക്കണമെന്ന് ഇവർ പൃഥ്വിക്ക് പറഞ്ഞുകൊടുക്കണം. അതിനനുസരിച്ച് പൃഥ്വിക്ക് മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെങ്കിലെ ഇംഗ്ലണ്ടിൽ താരത്തിന് പിടിച്ചു നിൽക്കാനാവു. സൽമാൻ ബട്ട് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :