ഇംഗ്ലണ്ട് പരമ്പരയിൽ മൂന്ന് സെഞ്ചുറിയെങ്കിലും രോഹിത്തിന്റെ ബാറ്റിൽ നിന്നും ഉണ്ടാവും: ഗവാസ്‌കർ

അഭിറാം മനോഹർ| Last Modified വ്യാഴം, 17 ജൂണ്‍ 2021 (20:03 IST)
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് പിന്നാലെ ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ പോലെ തന്നെ ഇന്ത്യ വളരെ പ്രാധാന്യം കല്‍പ്പിക്കുന്ന ടൂര്‍ണമെന്റാണിത്. ഇംഗ്ലണ്ട് പരമ്പരയിൽ ഇന്ത്യൻ 3 സെഞ്ചുറിയെങ്കിലും നേടുമെന്ന് അവകാശപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍.

ആദ്യ രണ്ട് മൂന്ന് ഓവറുകള്‍ നില്‍ക്കാന്‍ കഴിഞ്ഞാല്‍ രോഹിതിനെ പിടിച്ചുകെട്ടുക പ്രയാസമാണ്. അവന്റെ മുൻ കാലുകൾ പന്തിനും പിച്ചിനുമൊപ്പം ചലിച്ചുകൊണ്ടിരിക്കും. ഓസീസിൽ വലിയ സ്കോറുകൾ ഒന്നും നേടാനായില്ലെങ്കിലും ഓസീസ് പേസ് നിരയ്‌ക്കെതിരെ മികച്ച ടൈമിങാണ് രോഹിത്തിനുണ്ടായിരുന്നത്. മണിക്കൂറില്‍ 90 മൈല്‍സ് വേഗത്തിലാണ് അവര്‍ പന്തെറിയുന്നതെങ്കിലും രോഹിത് ബാറ്റ് ചെയ്യുമ്പോള്‍ അത് 40 മൈല്‍സ് മാത്രമായാണ് തോന്നുന്നത്.

2019ൽ ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിൽ 5 സെഞ്ചുറികൾ രോഹിത് നേടിയിരുന്നു. പേസര്‍മാരെ മനോഹരമായി ടൈം ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചു. 2014ല്‍ ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് കളിച്ച രോഹിത് 34 റൺസാണ് അന്ന് നേടിയത്. എന്നാൽ ഇന്നത്തെ നിലയിൽ നിലയുറപ്പിച്ച് കിട്ടിയാൽ അഞ്ച് ടെസ്റ്റ് പരമ്പരയില്‍ മൂന്ന് സെഞ്ച്വറിയെങ്കിലും രോഹിതിന് നേടാനാവും. ഗവാസ്‌കർ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :