നിർണായക തീരുമാനവുമായി ടീം ഇന്ത്യ, ഇംഗ്ലണ്ടിൽ ഇന്ത്യയ്ക്കായി ഓപ്പണിങ്ങിനിറങ്ങുക രോഹിത്-മായങ്ക് ജോഡി

അഭിറാം മനോഹർ| Last Modified വെള്ളി, 9 ജൂലൈ 2021 (20:03 IST)
ഇന്ത്യൻ ടീമിലെ ഓപ്പണർ താരമായ ശുഭ്‌മാൻ ഗില്ലിന് പരിക്കേറ്റതിനെ തുടർന്ന് ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിൽ കളിക്കാനാവില്ലെന്ന വാർത്തകൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഗില്ലിന് പകരം ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യൻ ടീമിനൊപ്പമുള്ള പൃഥ്വി ഷാ, ദേവ്‌ദത്ത് പടിക്കൽ എന്നിവരെ ഇംഗ്ല‌ണ്ടിലേക്ക് വിളിക്കണമെന്ന ടീം മാനേജ്‌മെന്റിന്റെ ആവശ്യം ബി‌സിസിഐയും ടീം മാനേജ്‌മെന്റും തമ്മിൽ അസ്വാരസ്യങ്ങൾക്കിടയാക്കിയിരുന്നു.

ഗില്ലിന് പകരം ഇപ്പോൾ സ്ക്വാഡിൽ ഉള്ള മറ്റൊരു താരത്തെ തന്നെ കളിപ്പിക്കണമെന്ന സമീപനമാണ് എടുത്തത്. ഇംഗ്ലണ്ട് പര്യടനത്തിൽ പൃഥ്വി ഷായോ,ദേവ്‌ദത്ത് പടിക്കലോ എത്തില്ലെന്ന് ഉറപ്പായതോടെ രോഹിത് ശർമയും മായങ്ക് അഗർവാളുമായിരിക്കും ഇന്ത്യൻ ഓപ്പണർമാരാവുക എന്നത് ഒരുവിധം തീർച്ചയായിരിക്കുകയാണ്. ടീമിൽ കെഎൽ രാഹുൽ, അഭിമന്യൂ ഈശ്വരൻ എന്നിവർ ബാക്കപ്പ് ഓപ്‌ഷനായി ഉണ്ടെങ്കിലും ഇരുവരും പ്ലേയിങ് ഇലവനിൽ ഇടം പിടിക്കാൻ സാധ്യത കുറവാണ്.

ഓഗസ്റ്റ് 4നാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :