ഞാനത്രയ്ക്കായിട്ടില്ല, എന്നെ കിംഗ് എന്ന് വിളിക്കരുത്: പാക് മാധ്യമങ്ങളോട് ബാബർ അസം

Babar Azam, Pakistan
Babar Azam, Pakistan
അഭിറാം മനോഹർ| Last Modified വ്യാഴം, 13 ഫെബ്രുവരി 2025 (17:43 IST)
തന്നെ കിംഗ് ബാബര്‍ എന്ന് വിശേഷിപ്പിക്കരുതെന്ന് പാക് മാധ്യമങ്ങളോട് ആവശ്യപ്പെട്ട് പാക് ക്രിക്കറ്റ് താരം ബാബര്‍ അസം. ത്രിരാഷ്ട്ര പരമ്പരയില്‍ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബാബറിന്റെ പ്രതികരണം. വ്യക്തിപരമായ നേട്ടങ്ങളേക്കാളും ടീമിന്റെ നേട്ടത്തിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നും ബാബര്‍ പറഞ്ഞു.

ദയവായി എന്നെ കിംഗ് എന്ന് വിളിക്കരുത്. ഞാന്‍ അത്രത്തോളം എത്തിയിട്ടില്ല. ടീമില്‍ തനിക്കിപ്പോള്‍ പുതിയ റോളാണ് ഉള്ളതെന്നും ബാബര്‍ അസം പറഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരായ റെക്കോര്‍ഡ് റണ്‍ ചേസില്‍ സെഞ്ചുറികളുമായി തിളങ്ങിയ ആഗ സല്‍മാനെയും മുഹമ്മദ് റിസ്വാനെയും ബാബര്‍ അഭിനന്ദിക്കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :