രണ്ടാം ടെസ്റ്റിന് പിന്നാലെ റാങ്കിങ്ങിൽ മുന്നേറി പന്തും അശ്വിനും

അഭിറാം മനോഹർ| Last Modified ബുധന്‍, 17 ഫെബ്രുവരി 2021 (19:17 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ മികച്ച പ്രകടനത്തിന് പിന്നാലെ റാങ്കിങ്ങിൽ മുന്നേറി ഇന്ത്യൻ താരങ്ങൾ. ഐസിസി പുറത്തുവിട്ട പുതിയ റാങ്കിങ്ങിൽ റിഷഭ് പന്തും രവിചന്ദ്ര അശ്വിനുമാണ് മികച്ച നേട്ടമുണ്ടാക്കിയത്.

ബാറ്റ്സ്മാന്മാരുടെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ 715 പോറ്റിന്റുമായി പന്ത് പതിനൊന്നാം സ്ഥാനത്തെത്തി. പന്തിന്റെ കരിയർ ബെസ്റ്റ് റാങ്കിങ്ങാണിത്.ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങിലാണ് അശ്വിന്‍ നേട്ടമുണ്ടാക്കിയിരിക്കുന്നത്. ചെന്നൈ ടെസ്റ്റിൽ ബാറ്റിങ്ങിലുംബോളിങ്ങിലും മികച്ച പ്രകടനം നടത്തിയ ഓൾ റൗണ്ടർമാരുടെ പട്ടികയിൽ അഞ്ചാമതെത്തി. ബൗളർമാരുടെ പട്ടികയിൽ ഏഴാം സ്ഥാനത്താണ് അശ്വിൻ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :