അഭിറാം മനോഹർ|
Last Modified ചൊവ്വ, 16 ഫെബ്രുവരി 2021 (19:51 IST)
ഇന്ത്യക്കെതിരായ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. 17 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാം ടെസ്റ്റിൽ 8 വിക്കറ്റുമായി തിളങ്ങിയ മോയിൻ അലി നാട്ടിലേക്ക് മടങ്ങുന്നതിനാൽ അടുത്ത രണ്ട് മത്സരങ്ങളിലും താരം ഉണ്ടാകില്ല.
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍സ്‌റ്റോയും പേസര്‍ മാര്‍ക്ക് വുഡും ടീമിനൊപ്പം ചേരും. അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിൽ ഫെബ്രുവരി 24 മുതലാണ് മൂന്നാം ടെസ്റ്റ്. മൊയിൻ അലിക്ക് പകരം ആദ്യ ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച ഡൊം ബെസ്സ് പ്ലേയിങ് ഇലവനിൽ ഇടം പിടിച്ചേക്കും.