പിച്ചിനെ കുറ്റം പറയാനില്ല,ഇന്ത്യ ഞങ്ങളെ എല്ലാ തരത്തിലും തോൽപ്പിച്ചു: ജോ റൂട്ട്

അഭിറാം മനോഹർ| Last Updated: ചൊവ്വ, 16 ഫെബ്രുവരി 2021 (20:37 IST)
ചെപ്പോക്കിലെ തോൽവിയിൽ നിന്നും പലതും പഠിച്ചതായി ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്. ചെപ്പോക്കിലെ തോൽവിയിൽ നിന്നും ഞങ്ങൾക്ക് പലതും പഠിച്ചെടുക്കേണ്ടതുണ്ട്. ഇന്ത്യയിൽ ഇനിയുള്ള കളികളിൽ ഞങ്ങളെ മുന്നോട്ട് പോകാൻ അത് സഹായിക്കും റൂട്ട് പറഞ്ഞു.

കഴിഞ്ഞ കുറച്ചുനാളുകളായി ഞങ്ങൾ നല്ല ക്രിക്കറ്റാണ് കളിക്കുന്നത്. പ്രതികൂല സാഹചര്യങ്ങളിൽ വിദേശത്ത് ജയങ്ങൾ നേടി. എന്നാൽ ഇവിടെ ഇന്ത്യ അക്ഷരാർത്ഥത്തിൽ ഞങ്ങൾക്ക് മേൽ ആധിപത്യം നേടി.ഞങ്ങൾ പ്രതീക്ഷിച്ചതിലും ബൗൺസ് പിച്ചിൽ ഉണ്ടായിരുന്നു. എങ്കിലും പിച്ചിനെ കുറ്റം പറയാനില്ല. പകരം ഇന്ത്യ എങ്ങനെയാണ് ഇതിനെ അതിജീവിച്ചതെന്ന് മനസിലാക്കാൻ ശ്രമിക്കും.

പരമ്പരയിൽ ഇപ്പോളും ഞങ്ങൾക്ക് ശക്തമായ സാധ്യതകളുണ്ട്. എങ്ങനെ സ്ട്രൈക്ക് കൈമാറാമെന്ന് ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാർ പഠിക്കേണ്ടതുണ്ട്. ബെൻ സ്റ്റോക്സിന് കൂടുതൽ ഓവറുകൾ നൽകാതിരുന്നത്. ഈ വിക്കറ്റിൽ സീം വിക്കറ്റിന് സാധ്യതകളില്ലാത്തതുകൊണ്ടാണെന്നും റൂട്ട് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :