മുന്‍ പാക് നായകന്‍ ഇന്‍സമാം ഉള്‍ ഹഖിന് ഹൃദയാഘാതം; ആശുപത്രിയില്‍

രേണുക വേണു| Last Modified ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (10:02 IST)

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖിന് ഹൃദയാഘാതം. ലാഹോറിലെ ആശുപത്രിയിലാണ് ഇന്‍സമാം ചികിത്സയിലുള്ളത്. താരത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. മൈനര്‍ ഹാര്‍ട്ട് അറ്റാക്ക് ആയിരുന്നെന്നും ഇപ്പോള്‍ അപകടനില തരണം ചെയ്‌തെന്നുമാണ് റിപ്പോര്‍ട്ട്.

പാക്കിസ്ഥാനായി 1991 ല്‍ അരങ്ങേറിയ ഇന്‍സമാം 120 ടെസ്റ്റുകളും 378 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 8,830 റണ്‍സും ഏകദിനത്തില്‍ 11,739 റണ്‍സും ഇന്‍സമാം പാക്കിസ്ഥാന് വേണ്ടി നേടിയിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :