ഐപിഎല്ലിൽ മറ്റ് ടീമുകൾക്ക് എത്തിപ്പിടിക്കാനാവാത്ത പ്രകടനമാണ് വയസൻ പടയെന്ന വിമർശനങ്ങൾ പല തവണ ഏറ്റുവാങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സ് നടത്തുന്നത്. കഴിഞ്ഞ മത്സരത്തിൽ 172 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ കൊൽക്കത്തയ്ക്കെതിരെ ആവേശകരമായ വിജയമാണ് സ്വന്തമാക്കിയത്. ഓപ്പണർമാരായ റിതുരാജ് ഗെയ്‌ക്ക്‌വാദും ഫാഫ് ഡുപ്ലെസിയും നല്ല രീതിയിൽ തുടങ്ങിയെങ്കിലും മധ്യനിര തകർന്നതോടെ ചെന്നൈ തോൽവി മണത്തിരുന്നു. എന്നാൽ അവസാന ഓവറുകളിൽ രവീന്ദ്ര ജഡേജ ആഞ്ഞടിച്ചതോടെയാണ് ചെന്നൈ മത്സരം കൊൽക്കത്തയിൽ നിന്നും...