1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Rohit Sharma T 20 World Cup Captaincy

രോഹിത് ശര്‍മ ഇന്ത്യന്‍ ടി 20 ടീം ക്യാപ്റ്റനാകണം: സുനില്‍ ഗവാസ്‌കര്‍

Rohit Sharma
വിരാട് കോലി സ്ഥാനമൊഴിയുന്ന സാഹചര്യത്തില്‍ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ടി 20 ടീമിനെ നയിക്കേണ്ടതെന്ന് മുന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. അടുത്ത വര്‍ഷവും ടി 20 ലോകകപ്പ് നടക്കാനിരിക്കുയാണ്. ഈ സാഹചര്യത്തിലാണ് രോഹിത് ശര്‍മയാണ് കോലിക്ക് ശേഷം നായകസ്ഥാനത്തിനു യോഗ്യനെന്ന് ഗവാസ്‌കര്‍ പറയുന്നത്. 
 
'തീര്‍ച്ചയായും അടുത്ത ലോകകപ്പിന് രോഹിത് ശര്‍മ തന്നെയാണ് നയിക്കേണ്ടത്. തുടരെ തുടരെ വരുന്ന ലോകകപ്പ് പോരാട്ടത്തെ മുന്നില്‍കാണണം. അതുകൊണ്ട് ക്യാപ്റ്റന്‍സിയില്‍ തുടര്‍ച്ചയായി മാറ്റങ്ങള്‍ നടത്തുന്നത് ടീമിന് ഗുണം ചെയ്യില്ല. കെ.എല്‍.രാഹുല്‍ വൈസ് ക്യാപ്റ്റനാകുകയാണ് നല്ലത്. വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് റിഷഭ് പന്തിന്റെ പേരും മുന്നോട്ടുവയ്ക്കുന്നു,' സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. 
 
അടുത്ത ലേഖനം
സുര്യകുമാറിന്റെയും ഇഷാന്റെയും പ്രകടനത്തില്‍ നിരാശപ്പെട്ട് ഇന്ത്യന്‍ സെലക്ടര്‍മാര്‍; മധ്യനിരയില്‍ മൂന്ന് താരങ്ങള്‍ പരിഗണനയില്‍, കൂട്ടത്തില്‍ സഞ്ജുവും