സച്ചിൻ ടെൻഡുൽക്കർ ഇനി ബാബറിന് പിന്നിൽ!

അഭിറാം മനോഹർ| Last Modified വെള്ളി, 8 ഏപ്രില്‍ 2022 (17:38 IST)
ഐസിസി ഓള്‍ടൈം ഏകദിന റാങ്കിങ്ങിൽ സച്ചിന്റെ ലോക റെക്കോർഡ് മറികടന്ന് പാകിസ്ഥാൻ നായകൻ ബാബർ അസം. ഐസിസി ഓള്‍ടൈം ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ 887 റേറ്റിങ് പോയിന്റോടെ പതിനാറാമതാണ്. 891 പോയന്റുമായി ബാബർ 15മതെത്തി. ഓസീസ് പരമ്പരയ്ക്ക് ശേഷമുള്ള കണക്ക് പ്രകാരമാണ് ച്ചിനെ ബാബര്‍ മറികടന്നിരിക്കുന്നത്.

ഓസ്ട്രേലിയൻ പരമ്പരയിൽ രണ്ട് സെഞ്ച്വറികളോടെയാണ് ബാബർ തിളങ്ങിയത്.ഓള്‍ടൈം ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ 935 പോയന്റുമായി വിൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സാണ് ഒന്നാം സ്ഥാനത്ത്. 931 പോയിന്റോടെ പാകിസ്താന്റെ സഹീര്‍ അബ്ബാസാണ് രണ്ടാമത്. ഓസ്‌ട്രേലിയയുടെ ഗ്രേഗ് ചാപ്പല്‍ (921) ഇംഗ്ലണ്ടിന്റെ ഡേവിഡ് ഗോവര്‍ (919), ഓസ്‌ട്രേലിയയുടെ ഡീന്‍ ജോൺസ്(918) എന്നിവരാണ് ആദ്യ അഞ്ചിലെ മറ്റുള്ളവർ.

911 റേറ്റിങ് പോയന്റുമായി ഇന്ത്യയുടെ വിരാട് കോലി പട്ടികയിൽ ആറാം സ്ഥാനത്താണ്. ജാവേദ് മിയാന്‍ ദാദ്, ബ്രയാന്‍ ലാറ, എബി ഡിവില്ലിയേഴ്‌സ്, ഹാഷിം അംല, ഡെസ്‌മോണ്ട് ഹെയ്‌നിസ്, ഗാരി കേഴ്‌സ്റ്റന്‍, അലന്‍ ലാംബ്, ഗോര്‍ഡന്‍ ഗ്രീനിഡ്ജ് എന്നിവരാണ് ബാബറിന് മുന്നിലുള്ള മറ്റു താരങ്ങൾ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :