അഭിറാം മനോഹർ|
Last Modified ഞായര്‍, 3 ഏപ്രില്‍ 2022 (12:20 IST)
ടി20 ക്രിക്കറ്റിൽ തന്റെ ആദ്യ സെഞ്ചുറി പ്രകടനത്തിന് ഏറെകാലം കാത്തിരിക്കേണ്ടി വന്നെങ്കിലും ഐപിഎൽ പുതിയ സീസണിന്റെ തുടക്കത്തിൽ തന്നെ ഇത്തവണ സെഞ്ചുറി പ്രകടനം നടത്തിയിരിക്കുകയാണ് രാജസ്ഥാന്റെ സ്വന്തം ജോസ് ബായ്. 66 ബോളുകളിൽ നിന്നാണ് ബട്ട്‌ലർ പതിനഞ്ചാമത് ഐപിഎൽ സീസണിലെ ആദ്യ സെഞ്ചുറി നേടിയത്. 11 ബൗണ്ടറികളും അഞ്ചു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
എന്നാൽ സെഞ്ചുറി പ്രകടനത്തിന്റെ ഒപ്പം നാണക്കേടിന്റെ റെക്കോർഡും
ബട്ട്‌ലർ തന്റെ പേരിൽ എഴുതിചേർത്തു.ടൂര്‍ണമെന്റിന്റെ 14 വര്‍ഷത്തെ ചരിത്രമെടുത്താല്‍ ബോളുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗം കുറഞ്ഞ രണ്ടാമത്തെ സെഞ്ച്വറിയാണ് ബട്ട്‌ലർ ഇന്നലെ കുറിച്ചത്. 67 പന്തിൽ നിന്നും സെഞ്ചുറി നേടിയ മനീഷ് പാണ്ഡെയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.
സച്ചിൻ ടെൻഡുൽക്കർ,ഡേവിഡ്
വാർണർ എന്നിവരാണ് ബട്ട്‌ലറിനൊപ്പമുള്ളത്.