അടിക്കാൻ തന്നെ തീരുമാനം, ഇന്ത്യയിലും ബാസ് ബോൾ തന്നെ കളിക്കുമെന്ന് ഇംഗ്ലണ്ട് താരം

അഭിറാം മനോഹർ| Last Modified വ്യാഴം, 30 നവം‌ബര്‍ 2023 (21:20 IST)
സമീപകാലത്ത് ടെസ്റ്റ് ക്രിക്കറ്റ് ശൈലിയില്‍ മാറ്റം വരുത്തികൊണ്ട് വമ്പന്‍ വിജയങ്ങളാണ് ഇംഗ്ലണ്ട് ടീം സ്വന്തമാക്കിയത്. പരിശീലകനായി ബ്രണ്ടന്‍ മക്കല്ലം എത്തിയതോടെയാണ് ടെസ്റ്റ് ക്രിക്കറ്റിലും ആക്രമണാത്മകമായി കളിക്കുക എന്ന രീതിയിലേക്ക് ഇംഗ്ലണ്ട് മാറിയത്. ബാസ്‌ബോള്‍ എന്നറിയപ്പെടുന്ന ഈ ശൈലി തന്നെയാകും ഇന്ത്യന്‍ പര്യടനത്തിലും ഇംഗ്ലണ്ട് തുടരുകയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ട് ബാറ്ററായ ഒലി പോപ്പ്.

ഇന്ത്യന്‍ മണ്ണില്‍ ബാസ് ബോള്‍ കളിക്കുക എന്നത് അതിശയകരമായ അനുഭവമാകുമെന്ന് പോപ്പ് പറയുന്നു. മക്കല്ലവും സ്‌റ്റോക്‌സും വലിയ മാറ്റമാണ് ടീമില്‍ കൊണ്ടുവന്നത്. ഡ്രസിങ്ങ് റൂമിലെ അന്തരീക്ഷത്തിലടക്കം അത് വ്യക്തമാണ്. വ്യക്തിപരമായി പറഞ്ഞാല്‍ എന്റെ കളിയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ പുതിയ ശൈലിക്കായിട്ടുണ്ട്. എളുപ്പത്തില്‍ വിജയിക്കാന്‍ പറ്റിയ മണ്ണല്ല ഇന്ത്യയിലേത്. അശ്വിനെയും ജഡേജയെയും പിടിച്ചുകെട്ടുക എന്നത് തന്നെ ഇവിടെ ദുഷ്‌കരമാകും. അത്തരം വെല്ലുവിളികള്‍ ഏറ്റെടുത്ത് മികവ് കണ്ടെത്തേണ്ടതുണ്ട്. പോപ്പ് പറഞ്ഞു.

അടുത്ത വര്‍ഷം ജനുവരി 25 മുതലാണ് ഇംഗ്ലണ്ടിന്റെ ഇന്ത്യ പര്യടനത്തിന് തുടക്കമാവുന്നത്. അഞ്ച് ടെസ്റ്റ് മത്സരങ്ങളാകും പരമ്പരയില്‍ ഇംഗ്ലണ്ട് കളിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :