റിഷഭ് പന്തിൻ്റെ പ്രശ്നം അമിതവണ്ണമെന്ന് മുൻ പാക് താരം

അഭിറാം മനോഹർ| Last Updated: ഞായര്‍, 19 ജൂണ്‍ 2022 (14:27 IST)
ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ തോറ്റ് തുറ്റങ്ങിയെങ്കിലും വിജയവഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ് ഇന്ത്യ. നായകനെന്ന നിലയിൽ റിഷഭ് പന്തിന് ഇത് ആശ്വാസം നൽകുന്നുവെങ്കിലും ബാറ്റർ എന്ന നിലയിൽ മോശം ഫോമിലാണ് താരം. അവശ്യഘട്ടങ്ങളിൽ വിക്കറ്റ് വലിച്ചെറിയുന്ന താരത്തിൻ്റെ സമീപനത്തിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. സീരീസിലെ നാല് ഇന്നിങ്ങ്സുകളിൽ നിന്നും 105 സ്ട്രൈക്ക്റേറ്റിൽ വെറും 57 റൺസ് മാത്രമാണ് താരം നേടിയത്.

ഇതിനിടെ അമിതവണ്ണമാണ് റിഷഭ് പന്തിൻ്റെ പ്രശ്നമെന്ന് അഭിപ്രായപ്പെടിരിക്കുകയാണ് മുൻ പാകിസ്ഥാൻ സ്പിന്നറായ ഡാനിഷ് കനേറിയ, അമിതവണ്ണം മൂലം പേസർമാർ പന്തെറിയുമ്പോൾ വിക്കറ്റിന് പിന്നിൽ കുനിഞ്ഞിരിക്കാനോ പെട്ടെന്ന് പ്രതികരിക്കാനോ പന്തിനാകുന്നില്ലെന്നും പറയുന്നു. പന്ത് 100 ശതമാനം ഫിറ്റാണോ എന്ന കാര്യത്തിൽ തനിക്ക് സംശയമുണ്ടെന്നും കനേറിയ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :